കൈകളില്‍ നീലക്കരയുള്ള പിങ്ക് ചുരിദാര്‍, വെയിലു കൊള്ളാതെ മിഴികളെ കാക്കാന്‍ സണ്‍ഗ്ലാസ്. ജയലളിത സ്റ്റൈലില്‍ കൈകൂപ്പി ഷക്കീല കാറില്‍ നിന്നിറങ്ങിയപ്പോള്‍ ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ‘ദേണ്ടെടാ ഷക്കീല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷക്കീലയ്ക്കു മാറ്റുകുറഞ്ഞിട്ടില്ല. മലയാളികള്‍ക്കു ഷക്കീല എന്നും പ്രിയങ്കരിയാണ്. പുതിയ ചിത്രത്തിന്റെ പൂജയ്ക്കായാണു ഷക്കീല എത്തിയത്. ഇത്തവണ പക്ഷേ, സംവിധായികയുടെ വേഷത്തിലാണെന്നു മാത്രം. ‘നീലക്കുറിഞ്ഞി പൂത്തു എന്നാണു സിനിമയുടെ പേര്.
പഴയ സിനിമകളുടെ ഒാര്‍മയില്‍ ഒന്നും പ്രതീക്ഷിക്കരുതെന്നായിരുന്നു ഷക്കീലയുടെ ആദ്യ ഡയലോഗ്. ഇതൊരു കുടുംബ ചിത്രമാണ്. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ഡബിള്‍ റോളില്‍ ഷക്കീലയുമുണ്ട്. ‘‘സ്വന്തം സിനിമയായതുകൊണ്ടു മുഴുനീളെ അഭിനയിച്ചുകളയാമെന്ന ഉദ്ദേശ്യമില്ല. കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യാനാണ് ആഗ്രഹം. മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ മലയാളികള്‍ ഏറെ സ്നേഹിച്ചിട്ടുണ്ടെന്നതിനാല് ഇൗ സിനിമ അവര്‍ വിജയിപ്പിക്കുമെന്നുറപ്പുണ്ട്_ ഷക്കീല പറഞ്ഞു.
തമിഴ്നാട്ടിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന സിനിമ നിര്‍മിക്കുന്നതു ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ്. ഏറെയും പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ താര നിര്‍ണയം നടക്കുന്നതേയുള്ളൂ.
മുംബൈ• ഒാഹരിവിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 490.67 പോയിന്റ് ഉയര്‍ന്ന്...

