തിരുവനന്തപുരം• ജലവൈദ്യുത നിലയങ്ങളുടെ അണക്കെട്ടുകളില്‍ ശേഷിയുടെ 10.5% മാത്രം വെള്ളം ശേഷിച്ചിരിക്കെ കാലവര്‍ഷം ശക്തമാകുമെന്നു പ്രവചനം. അടുത്ത ഒരാഴ്ചകൊണ്ടു മഴയുടെ കുറവു പരിഹരിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയില്‍ 31 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 63 ശതമാനവും മഴ കുറഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. കഴിഞ്ഞവര്‍ഷം ഇടുക്കിയില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചപ്പോള്‍ പത്തനംതിട്ടയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 37% മഴ കൂടുതലായി ലഭിച്ചിരുന്നു.
ഈ വര്‍ഷം പ്രതീക്ഷിച്ച മഴ ആദ്യം മുതല്‍ ലഭിച്ചതു കോഴിക്കോട് ജില്ലയില്‍ മാത്രമാണ്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ ഏതാനും ദിവസം നല്ല മഴ ലഭിച്ചതിനാല്‍ സാധാരണ നിലയിലെത്തി. ഏറ്റവും കുറച്ചു മഴ ലഭിച്ചതു തിരുവനന്തപുരത്താണ്. പ്രതീക്ഷിച്ചതിനെക്കാള്‍ 71% മഴ കുറഞ്ഞു. കൊല്ലവും പത്തനംതിട്ടയുമാണു തൊട്ടു പിന്നില്‍.
വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍ 43.58 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ഇതു സംഭരണശേഷിയുടെ 10.53% മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്തു 136.06 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 44.42 കോടി യൂണിറ്റിന്റെ നീരൊഴുക്കു പ്രതീക്ഷിച്ച സ്ഥാനത്തു ലഭിച്ചതു 13.9 കോടി യൂണിറ്റിന്റെ നീരൊഴുക്കു മാത്രം. ഈ സാഹചര്യത്തില്‍ ജലവൈദ്യുത നിലയങ്ങളിലെ ഉല്പാദനം കുറച്ചിരിക്കുകയാണ്.
ശരാശരി 1.81 കോടി യൂണിറ്റ് ഉല്പാദിപ്പിച്ചിരുന്നത് 1.09 കോടി യൂണിറ്റായാണു കുറച്ചിരിക്കുന്നത്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചതു ശുഭ സൂചനയായി വൈദ്യുതി ബോര്‍ഡ് കാണുന്നു. കഴിഞ്ഞ ഒരു ദിവസം 3.16 കോടി യൂണിറ്റിന്റെ വെള്ളം ഒഴുകിയെത്തി. മഴയെത്തുടര്‍ന്നു ചൂടു കുറഞ്ഞതിനാല്‍ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. ശരാശരി ഉപയോഗം 5.52 കോടി യൂണിറ്റ് ആയിരുന്നതു കഴിഞ്ഞ ദിവസം 4.8 കോടി യൂണിറ്റായി കുറഞ്ഞു. അടുത്ത രണ്ടു ദിവസം ശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.
അതേസമയം, ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ചാറ്റല്‍ മഴ മാത്രമാണുള്ളത്.ജലനിരപ്പ് ഒരു ദിവസം കൊണ്ട് 0.74 അടി കൂടി വര്‍ധിച്ച് 2300.50 അടിയായി. 7.69 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഡാമിലെത്തി. ഇടുക്കിയില്‍ ഇപ്പോള്‍ 229.41 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 34 ശതമാനം വെള്ളം ഡാമിലുണ്ടായിരുന്നു.
ന്യൂഡല്‍ഹി • കല്‍ക്കരിപ്പാടം അഴിമതി കേസ് അന്വേഷിക്കുന്ന സിബിഎെ ഉദ്യോഗസ്ഥന് കോഴ...

