കാരക്കസ് • വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനു വ്യക്തമായ മേല്‍ക്കൈ എന്നു സര്‍വേ ഫലം. ഷാവേസിനെ 43.6% പേര് പിന്തുണച്ചപ്പോള്‍ പ്രതിപക്ഷമായ ഡമോക്രാറ്റിക് യൂണിറ്റി സഖ്യത്തിന്റെ സ്ഥാനാര്‍ഥി ഹെന്റിക് കാപ്രില്സിന് 27.7 ശതമാനത്തിന്റെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. തിരഞ്ഞെടുപ്പു നടക്കാന്‍ നാലുമാസം മാത്രം ശേഷിച്ചിരിക്കേ പുറത്തുവന്ന സര്‍വേഫലം യഥാര്‍ഥ തിരഞ്ഞെടുപ്പു ഫലത്തിന്റെ സൂചകമാണ്.
ഒരുമാസം മുന്‍പ് ഇതേ ഏജന്‍സി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഷാവേസിനു 17.2 പോയിന്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇക്കുറി അതു 15.9 ആയി. പതിനാലു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഷാവേസ് കഴിഞ്ഞ ഒരുവര്‍ഷമായി അര്‍ബുദത്തോടു പൊരുതുകയാണ്. എണ്ണ വിറ്റുകിട്ടുന്ന പണം കൊണ്ടു വന്‍തോതില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതും പാവപ്പെട്ടവരോടുള്ള വൈകാരിക ബന്ധവുമാണു ഷാവേസിനെ ജനപ്രിയനാക്കുന്നത്.
ഫാദേഴ്സ് ഡേ പ്രമാണിച്ചുള്ള ആഘോഷങ്ങളില്‍ പങ്കാളിയാവാന്‍ രാജ്യത്തെ വാഹന... …

