തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന് ഷങ്കര്‍ ഒരുക്കുന്ന പുതിയ ബിഗ്ബജറ്റ് ചിത്രത്തില്‍ സുരേഷ്ഗോപി മുഖ്യവേഷം അണിയുന്നു. വിക്രം നായകനാകുന്ന ചിത്രത്തില്‍ വിക്രത്തിനൊപ്പം പ്രാധാന്യമുള്ള മുഴുനീള വേഷമാണ് സുരേഷ് ഗോപിക്ക്. ‘അയ്... എന്നാണ് സിനിമയുടെ പേര്. ജന്റില്മാന്, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, അന്യന്, ശിവാജി, യന്തിരന് തുടങ്ങിയ ചിത്രങ്ങള്‍ എടുത്ത ഷങ്കര്‍, ‘നന്‍പനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്. ഓസ്കര് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സമന്തയാണു നായിക.
ചിത്രത്തില്‍ സുരേഷ് ഗോപി ചെയ്യുന്ന വേഷം എന്തെന്നതു സസ്പെന്‍സ് ആണ്. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഈ വേഷത്തെക്കുറിച്ച് സുരേഷ് ഗോപിക്കു വിശദീകരിച്ചു കൊടുത്ത ഷങ്കര്‍, ഇതിന്റെ വിശദാംശമൊന്നും പുറത്തു പറയരുതെ ന്നുള്ള കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ കരാര്‍ സുരേഷ് ഗോപി കഴിഞ്ഞദിവസം ഒപ്പുവയ്ക്കേണ്ടതായിരുന്നു. അമ്മയുടെ മരണം മൂലം ഇത് മാറ്റിയിരിക്കുകയാണ്.
ഷങ്കറിന്റ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രണയ കഥയാണിത്. സംഘട്ടന മിലെ്ലന്ന പ്രത്യേകതയുമുണ്ട്. പക്ഷേ, എല്ലാ ഷങ്കര്‍ സിനിമയിലുമെന്നപോലെ വിസ്മ യങ്ങള്‍ ഇതിലുമുണ്ടാകും. കോടികള്‍ വാരിയെറിഞ്ഞാണ് ‘അയ് നിര്‍മിക്കുന്നത്.
കുണ്ടറ • കേസുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പില്‍...

