പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണു ഹിഗ്സ് മണ്ഡലം. ദൈവകണത്തിന്റെ അസ്തിത്വം ഇൗ ഉൗര്ജമണ്ഡലത്തിലാണ്. ഈ ഊര്ജമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കണങ്ങള്‍ക്കു പിണ്ഡം (മാസ്) ലഭിക്കുമെന്നു ഹിഗ്സ് മെക്കാനിസം പറയുന്നു.
ഹിഗ്സ് മണ്ഡലത്തെക്കുറിച്ചും ദൈവകണത്തെക്കുറിച്ചും ലളിതമായി വിശദീകരിക്കാന്‍ 1993ല്‍ ഡേവിഡ് മില്ലര്‍ എന്ന ശാസ്ത്രജ്ഞന് ഒരു വിരുന്നുസല്ക്കാരത്തെ (കോക്ടെയില്‍ പാര്‍ട്ടി) കൂട്ടുപിടിച്ചു. സല്‍ക്കാരത്തിന് എത്തിയ ആളുകളാണ് ഒരു ഹാള്‍ നിറയെ. ഇൗ ഹാളിനെ ഹിഗ്സ് മണ്ഡലത്തോട് ഉപമിച്ചു. അവിടേക്ക് അപ്രതീക്ഷിതമായി പ്രമുഖവ്യക്തി _ ഒരു സൂപ്പര്‍താരം _ എത്തുന്നു. ഇൗ വ്യക്തി ഹിഗ്സ് മണ്ഡലത്തില്‍ പ്രവേശിക്കുന്ന ഏതെങ്കിലുമൊരു കണത്തിനു തുല്യമാണ്. അതോടെ ഹാളിലുള്ളവരുടെ ശ്രദ്ധ അദ്ദേഹത്തിനു ചുറ്റുമായി. നിമിഷങ്ങള്‍ക്കകം അവര്‍ ആ വ്യക്തിയെ പൊതിയുന്നു. അദ്ദേഹത്തിന്റെ സഞ്ചാരത്തിന്റെ വേഗം കുറയ്ക്കുന്ന തരത്തില്‍ ആളുകള്‍ ചുറ്റും കൂടുകയാണ്. ശാസ്ത്രഭാഷയില്‍ പറഞ്ഞാല്‍ ഹിഗ്സ് മണ്ഡലത്തില്‍ എത്തിയ കണത്തിനു പിണ്ഡം (മാസ്) ലഭിക്കുന്നു. പ്രാധാന്യം കുറഞ്ഞ ആളാണ് എത്തുന്നതെങ്കില്‍ അയാള്‍ക്കു ചുറ്റുമുള്ള ആള്‍ക്കൂട്ടവും ചെറുതാകും. വിവിധ കണങ്ങള്‍ക്കു വ്യത്യസ്ത മാസ് ലഭിക്കുന്ന അതേ അവസ്ഥ.
ഇതേ പാര്‍ട്ടിയില്‍ പുറത്തുനിന്ന് ആരും എത്തുന്നിലെ്ലന്നു കരുതുക. പകരം ഏതെങ്കിലും അഭ്യൂഹമാണു പരക്കുന്നതെങ്കില്‍ ആളുകള്‍ സ്വയം ചെറിയ കൂട്ടങ്ങളായി മാറും. ആ അഭ്യൂഹത്തെക്കുറിച്ച് അറിയാനും സംസാരിക്കാനും അവര്‍ ഒത്തുകൂടും. ഇവിടെ ഇൗ ചെറുകൂട്ടങ്ങളും ഒരു തരത്തില്‍ സ്വയം ഭാരമുള്ളതായി മാറുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. അതായതു ദ്രവ്യത്തിനു പിണ്ഡം ലഭ്യമാക്കുന്ന ദൈവകണങ്ങളായി മാറുന്നു.
ചാലക്കുടി • വനപാലകരെ ആക്രമിച്ച കേസില്‍ നടന് കലാഭവന്‍ മണിയെ അറസ്റ്റ്...

