ഏകജാലക സംവിധാനത്തിലൂടെ വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് വെബ്സൈറ്റില്‍ ഇന്നു പ്രസിദ്ധീകരിക്കും. സ്കൂള്‍ അധികൃതര്‍ക്കും അപേക്ഷകര്‍ക്കും വെബ്സൈറ്റില്‍നിന്ന് അലോട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഇന്നുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.മുഖ്യ അലോട്മെന്റില്‍ പ്രവേശനം ലഭ്യമായവര്‍ക്ക് ഇന്നുമുതല്‍ 16നു നാലുമണി വരെ അതതു സ്കൂളില്‍ പ്രവേശനം നേടാം. സര്‍ട്ടിഫിക്കറ്റുകളും വെബ്സൈറ്റില്‍നിന്നു ലഭ്യമാകുന്ന അലോട്മെന്റ് സ്ളിപ്പും ഹാജരാക്കണം. ആവശ്യപ്പെട്ട ആദ്യ ഓപ്ഷന് അലോട്മെന്റില്‍ ലഭിച്ച വിദ്യാര്‍ഥിക്കു സ്ഥിര പ്രവേശനം ആണു ലഭിക്കുന്നത്. താഴ്ന്ന ഓപ്ഷനിലാണ് അലോട്മെന്റ് ലഭിച്ചതെങ്കില്‍ ഉയര്‍ന്ന ഓപ്ഷനോ ഒന്നാം ഓപ്ഷനോ ലഭിക്കുന്നതിനു കാത്തിരിക്കാനായി താല്‍ക്കാലിക പ്രവേശനം നേടാം. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് അപേക്ഷ നല്കി ഹയര്‍ ഓപ്ഷന് റദ്ദ് ചെയ്തു സ്ഥിര പ്രവേശനം നേടുന്നതിനും അവസരമുണ്ട്.
സ്കൂളുകളില്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. വ്യത്യസ്ത കഴിവുകളുള്ള അപേക്ഷകര്‍ പ്രവേശനത്തിനു ഹാജരാകുന്പോള്‍ സ്ക്രീനിങ് കമ്മിറ്റി നല്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്‍ക്കാലിക പ്രവേശനം നേടുന്പോള് ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ സ്ഥിര പ്രവേശനം നേടുന്പോള് ഫീസ് നല്‍കിയിരിക്കണം.
അലോട്മെന്റ് ലിസ്റ്റില്പ്പെട്ടിട്ടുള്ള വിദ്യാര്‍ഥി 16നു നാലു മണിക്കു മുന്‍പു പ്രവേശനം ലഭിച്ച സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്തു പ്രവേശനം നേടാതിരുന്നാല്‍ പുറത്താകും.
ഭാരതത്തിന്റെ തേജസ്സ് ആഗോളം പടര്‍ത്തിയ സ്വാമി വിവേകാനന്ദന്റെ 150_ാം...

