മാരാരിക്കുളം (ആലപ്പുഴ) • മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ വാഹന പരിശോധനയിലൂടെ ഈടാക്കേണ്ട തുക 200 ഇരട്ടിയാക്കി ഉയര്‍ത്തി സര്‍ക്കാരിന്റെ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകള്‍ക്കു കൈമാറി.
റോഡില്‍ മോട്ടോര്‍ വാഹനങ്ങളുടെ പരിശോധന ശക്തമാക്കാനും പിഴ ഈടാക്കുന്നത് ഉയര്‍ത്താനുമാണു നിര്‍ദേശം. വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കുക വഴി സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. മോട്ടോര്‍ വാഹന വകുപ്പിന്റെ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ ഒാരോ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാസം 400 ചെക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ഒരു ലക്ഷം രൂപ പിഴയും ഈടാക്കുകയും വേണമെന്നാണു പുതിയ നിര്‍ദേശം.
നിലവില്‍ ഇത് 200 ചെക്ക് റിപ്പോര്‍ട്ടും 50,000 രൂപയുമായിരുന്നു. വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാര്‍ മാസം 40,000 രൂപ പിഴ ഈടാക്കി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹന പരിശോധനാ ഡ്യൂട്ടിയില്‍ നിന്ന് ആര്‍ടിഒമാരെ ഒഴിവാക്കുകയും ചെയ്തു.
കൊല്ലം• പാരിപ്പള്ളി വേളമാനൂരില്‍ ഇടിമിന്നലേറ്റു പെണ്‍കുട്ടി മരിച്ചു. ചരുവിള...

