തിരുവനന്തപുരം• ദേശാഭിമാനി യൂണിറ്റ് മാനേജര്‍ കെ.വരദരാജനെതിരായ സ്വഭാവദൂഷ്യ ആരോപണം സിപിഎം സംസ്ഥാന സമിതി തള്ളി. വരദരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട ജെ.മേഴ്സിക്കുട്ടിയമ്മയോടു വിശദീകരണം തേടും.
വരദരാജനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച പി.കെ.ശ്രീമതി, വി.വി.ദക്ഷിണാമൂര്‍ത്തി എന്നിവരടങ്ങിയ കമ്മീഷന്റെ റിപ്പോര്‍ട്ട് യോഗം അംഗീകരിക്കുകയായിരുന്നു. നിരുത്തരവാദപരമായാണു മേഴ്സിക്കുട്ടിയമ്മ പെരുമാറിയതെന്നു യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.
കൊല്ലം ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മേഴ്സിക്കുട്ടിയമ്മയെ താക്കീത് ചെയ്യാന്‍ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.
ന്യൂഡല്‍ഹി/മുംബൈ• 2008 ലെ ഐപിഎല്ലില്‍ ഹര്ഭജന് സിങ്ങുമായുണ്ടായ അടി വിവാദത്തിന്...

