മികച്ച ചിത്രമായി ബോക്സ് ഓഫിസില്‍ വിജയം ആഘോഷിച്ച ‘ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവൃതാ സുനില്‍, രമ്യാ നന്പീശന്, റിമ കല്ലിങ്കല്‍ എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേംപ്രകാശ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്ക ഥ, സംഭാഷണം ബോബി സഞ്ജയ് എഴുതുന്നു. ജോമോന് ടി. ജോണ്‍ ഛായാഗ്ര ഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ഒൌസേപ്പച്ചനാണ്. കല - മോഹന്‍ ദാസ്, മേക്കപ് - ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍. എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
തിരുവനന്തപുരം• എല്ലാ മേഖലയിലെയും സമഗ്ര പുരോഗതിയാണു യുപിഎ സര്‍ക്കാരിന്റെ...

