നാന് ഉങ്കളുടെ പെരിയ ഫാനെന്നു മോഹന്‍ലാല്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നോ ടായിരിക്കുമെന്നു ഷക്കീല. ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു സംഭവം.
ഷക്കീല പറയുന്നു _ മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈയില്‍ അഭിനയി ക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് ഒത്തിരി ടെന്‍ഷനുണ്ടായിരുന്നു. എല്ലാവരും വലിയ വലിയ താരങ്ങള്‍. എന്നോട് എങ്ങനെയാകും ഇവരുടെ സമീപനമെന്നു ആശങ്കയു ണ്ടായിരുന്നു. ലാലേട്ടന് വളരെ കൂളായാണ് എന്നോട് സംസാരിച്ചത്. നാന് ഉങ്കളുടെ പെരിയ ഫാനെന്നു പറഞ്ഞാണ് എന്റെയടുത്ത് വന്നത്. തമാശയായിട്ടാണു പറഞ്ഞതെങ്കിലും ആ ചിരിയിലൂടെ ആശങ്ക നിറഞ്ഞ അന്തരിക്ഷത്തിന്റെ കാറ്റു കുത്തി വിട്ടു ലാലേട്ടന്. മുന്വിധികളില്ലാതെയാണു അദ്ദേഹം പെരുമാറുക. ദിലീ പിന്റെയും ഒത്തിരി സിനിമകള്‍ കാണാറുണ്ട്. ദിലീപിനേയും ഇഷ്ടമാണ് _ ഷക്കീല പറയുന്നു.
മലയാളികള്‍ക്കു വണ്ണമുള്ള സ്ത്രീകളോട് ഇഷ്ടക്കൂടുതലുള്ളത് കൊണ്ടാണ് ഷക്കീല ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകള്‍ നിറഞ്ഞോടിയത് എന്ന തിയറി പണ്ടു തൊട്ടേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് അന്വേഷിച്ചാല്‍ അത് പറയേണ്ടത് പ്രേക്ഷകരാണെന്നാണു ഷക്കീലയുടെ മറുപടി.
രണ്ടാം വരവില്‍ ഷക്കീല കൂറെക്കുടി സ്ളിമ്മാണ്. താന്‍ മനപ്പൂര്‍വ്വം വണ്ണം കുറച്ചത ലെ്ലന്നു ഷക്കീല പറയുന്നു. ഡയറ്റിങ്ങൊന്നും എനിക്ക് പറ്റിയ പണിയല്ല. വണ്ണം കുറയ്ക്കാനുള്ള ഉദ്ദേശവുമില്ല. പിന്നെ എങ്ങനെ മെലിഞ്ഞു പോയി എന്നു ചോദി ച്ചാല്‍ അതിനു കണ്ണീരിന്റെ നനവുള്ള ഉത്തരമാണ് ഷക്കീലയ്ക്കുള്ളത്.
രണ്ട് വര്‍ഷം മുന്‍പാണ് ഷക്കീലയുടെ അമ്മ മരിക്കുന്നത്. അമ്മയായിരുന്നത്രേ മകളെ എന്നും ഭക്ഷണം കഴിക്കാന്‍ പ്രോല്‍സാഹിപ്പിച്ചിരുന്നത്. അമ്മ പോയതോടെ കൈപുണ്യമുള്ള ആഹാരം കിട്ടാതായി. ഭക്ഷണത്തോട് ഇപ്പോള്‍ യാതൊരു താല്പ ര്യവുമില്ല. ഷക്കീല വലിയ ബിരിയാണി ഫാനാണെന്നൊക്കെ മാധ്യമങ്ങളാണ് പറഞ്ഞു നടക്കുന്നത്. അങ്ങനെയൊന്നുമില്ലെന്നും ഷക്കീല പറയുന്നു.
കൊച്ചി • തേയില ലേലത്തില്‍ മിക്ക ഇനങ്ങള്‍ക്കും വില കുറഞ്ഞു. സിടിസി പൊടിത്തേയില...

