വാഷിങ്ടണ്‍• ഇന്ത്യയുടെ സുഹൃത്ത് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന റെബേക്ക സോമേഴ്സ് (55) അന്തരിച്ചു. യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്എെബിസി) പ്രസിഡന്റ് റോണ്‍ സോമേഴ്സിന്റെ ഭാര്യയാണ്. അര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്നു റെബേക്ക.
യുഎസ് സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യ പ്രൈവറ്റ് പവര്‍ സംരംഭവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് റോണ്‍ സോമേഴ്സ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 1992_2004 കാലത്തു റെബേക്കയും ഒപ്പമുണ്ടായിരുന്നു. അക്കാലത്ത് ഏറെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സാഹസികത ഇഷ്ടപ്പെട്ടിരുന്ന അവര്‍ പക്ഷി നിരീക്ഷണത്തിലും ഏറെ താല്പര്യം പുലര്‍ത്തി. ഇതിനായി കൂര്‍ഗിലും കുമരകത്തും എത്തിയിട്ടുണ്ട്.
കൊച്ചി • കാക്കനാട്ടെ പ്രത്യേക സാന്പത്തിക മേഖല (സെസ്) വഴി സ്വര്‍ണം കടത്തിയ...
