മുംബൈ• ഡോളറിനെതിരെ രൂപ ഇന്നലെ 105 പൈസയുടെ നേട്ടമുണ്ടാക്കി. ഡോളറിന് 54.38 രൂപ എന്ന ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കൂടുതല്‍ വിദേശമൂലധന നിക്ഷേപം വരുന്നെന്ന സൂചനകളാണ് രൂപയ്ക്ക് മുഖ്യമായും തുണയായത്.
എന്നാല്‍ മണ്‍സൂണ്‍ ആവശ്യത്തിനു കിട്ടില്ലെന്ന ആശങ്ക ഒാഹരി വിപണിയിലെ നേട്ടങ്ങള്‍ കുറച്ചു. സെന്‍സെക്സ് വെറും 27 പോയിന്റ് മാത്രം ഉയര്‍ന്ന് 17425.71 ലും നിഫ്റ്റി 9.35 ഉയര്‍ന്ന് 5287.95 ലും അവസാനിച്ചു.
ന്യൂഡല്‍ഹി • എെപിഎല്ലിനെ പിടിച്ചുലച്ച കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ടീം...

