രുദ്രാക്ഷ പന്തലിന്റെ തണലിലാണ് രാജകുമാരി കുരുവിള സിറ്റിയിലെ മഠത്തുംപടിയില്‍ ഗോപാലന്റെ വീട്. എട്ടു വര്‍ഷം മുന്‍പാണ് ഗോപാലേട്ടന് രുദ്രാക്ഷത്തെ മുറ്റത്ത് വച്ചുപിടിപ്പിച്ചത്. ഒൌഷധ തൈ വാഹനത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്നവരില്‍ നിന്നാണ് തൈ വാങ്ങിയത്.നാലാം വര്‍ഷം മുതല്‍ പൂവിടാനും കായ്ക്കാനും തുടങ്ങി. തൂവെള്ള നിറമുള്ള ചെറിയ പൂവാണ് ഇതിനുള്ളത്. കായ്കള്‍ക്ക് ഇളം പച്ചനിറമാണെങ്കിലും പാകമായാല്‍ കടും നീലനിറമായി മാറും. നീലനിറത്തിലുള്ള കട്ടിയുള്ള പുറംതോട് ഒരുമാസത്തോളം വെള്ളത്തിലിട്ടു വച്ച് തൊണ്ട് അഴുകി കഴിഞ്ഞാണ്് രുദ്രാക്ഷം ലഭിക്കുന്നത്. മുഖങ്ങളുടെ അടിസ്ഥാനത്തില്‍ ഏകമുഖം (ഗജമുഖം), ദ്വിമുഖം, ചതുര്‍മുഖം, പഞ്ചമുഖം, ഷഡ് മുഖം എന്നിങ്ങനെ രുദ്രാക്ഷങ്ങളെ തിരിച്ചിട്ടുണ്ടെങ്കിലും ഏകമുഖ രുദ്രാക്ഷം വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. അതിനാല്‍തന്നെ ഇതിനു വില കൂടുതലാണ്്.പഞ്ചമുഖ രുദ്രാക്ഷങ്ങളാണു കൂടുതലായും ഗോപാലേട്ടന് ഈ മരത്തില്‍നിന്നു ലഭിച്ചിട്ടുള്ളത്. മരത്തിന്റെ തൈകള്‍ ഉല്പാദിപ്പിക്കാന് പല ശ്രമങ്ങളും കൃഷി വിദഗ്ധരുടെ സഹായത്തോടെ നടത്തിയെങ്കിലും അതിനു സാധിച്ചിട്ടില്ല. തമിഴ്നാട്ടില്‍നിന്നു വ്യാപാരികളെത്തി രുദ്രാക്ഷം വാങ്ങാറുണ്ട്. ശബരിമല സീസണില്‍ നല്ല വിലയും ലഭിക്കാറുണ്ട്.ഗോപാലേട്ടന്റെ മുറ്റത്തെ രുദ്രാക്ഷ വൃക്ഷത്തെക്കുറിച്ചറിഞ്ഞ് അനവധി വിദ്യാര്‍ഥികളും കര്‍ഷകരും ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്്. വരുന്നവര്‍ക്കെല്ലാം വിവരണം നല്കി ഓരോ രുദ്രാക്ഷം വീതം സമ്മാനമായി നല്‍കിയും മാത്രമേ ഗോപാലേട്ടന് മടക്കി അയയ്ക്കാറുള്ളൂ.
അങ്കമാലി • അപകടത്തിന്റെ ഞെട്ടല്‍ ഇതുവരെ സുബ്ബലക്ഷ്മിക്കു വിട്ടുമാറിയിട്ടില്ല....

