പ്രേക്ഷകന്റെ വായില്‍ വെളള മൂറിപ്പിച്ചും സിനിമ ഹിറ്റാക്കാം എന്ന് ആദ്യമായി മലയാളത്തില്‍ തെളിയിച്ചത് ആഷിഖ് അബുവിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ആയിരുന്നു. വാളന്‍പുളിയുടെ രുചി മുതല്‍ ഒ.സി.ആറിന്റെ ചവര്‍പ്പ് വരെ ആസ്വദിച്ച് ‘തന തിന്ന താനാതിന്നതിന്തിന്നോ പാട്ടും പാടിയാണ് അന്ന് മലയാളി തിയറ്റര്‍ വിട്ടത്. ‘‘മുന്‍പേ ഗമിക്കുന്ന ഗോവുതന്റ പിന്പെ ഗമിപ്പു ബഹു ഗോക്കളെല്ലാം... എന്ന് പണ്ടാരാണ്ടോ പറഞ്ഞപോലെ പിന്നീട് മലയാള സിനിമ വിജയിക്കണമെങ്കില്‍ തട്ടു കടയും ഷാപ്പ് കറിയും കാണിക്കണമെന്നായി ശാസ്ത്രം.
ഒന്നിനു പുറകെ ഒന്നൊന്നായി അതാ....സ്പാനിഷ് മസാലയും, ഉസ്താദ് ഹോട്ടലും. സ്പാനിഷ് മസാല തരക്കേടില്ലാതെ ഒാടി..ഉസ്താദ് ഹോട്ടല്‍ തകര്‍പ്പന്‍ വിജയമായി. ഉസ്താദ് ഹോട്ടലില്‍ തിലകന് സുലൈമാനിയുണ്ടാക്കുന്ന സീന്‍ കണ്ട് കട്ടന്‍ ചായക്കും ഇത്ര രുചിയോ എന്ന് അന്തംവിട്ടിരുന്നവരുണ്ട്.. രുചിയുടെ ട്രെന്‍ഡ് ഇവിടം കൊണ്ട് തീരുന്ന ലക്ഷണമൊന്നും കാണുന്നില്ല.
22 വര്‍ഷത്തിനു ശേഷം മോഹന്‍ലാല്‍_ജോഷി_എസ്.എന്‍ സ്വാമി ടീം ഒരുമിക്കുന്ന ലോക്പാലില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നന്ദഗോപന് എന്ന കഥാപാത്രം റെസ്റ്റോറന്റ് നടത്തുന്നയാളാണ്. ഉടന്‍ റിലീസാകുന്ന മമ്മൂട്ടിച്ചിത്രം കമ്മത്ത് ആന്‍ഡ് കമ്മത്തും ഭക്ഷണ പ്രിയരുടെ കഥയാണ് പറയുന്നത്. ഹോട്ടല്‍ ബിസിനസുകാരായ സഹോദരങ്ങളയാണ് മമ്മൂട്ടിയും ദിലീപും കമ്മത്തില്‍ വേഷമിടുന്നത്. ഒരിക്കല്‍ ചക്ക വീണ് മുയല് ചത്തതു പോലെ ഇത്തവണയും രുചി സിനിമകള്‍ വിജയിക്കു മെന്ന് പ്രതീക്ഷിക്കാം.
ന്യൂഡല്‍ഹി• കൂടംകുളം ആണവനിലയം കമ്മിഷന് ചെയ്യുന്നത് അടുത്ത മാസത്തേക്കു...

