ന്യൂഡല്‍ഹി• രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും യുപിഎയുടേയും സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും ചര്‍ച്ച തുടരുമെന്നും എല്‍.കെ.അഡ്വാനിയുടെ വസതിയില്‍ ചേര്‍ന്ന രണ്ടുമണിക്കൂര്‍ യോഗത്തിനു ശേഷം എന്‍ഡിഎ കണ്‍വീനര്‍ ശരത് യാദവ് അറിയിച്ചു.
എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എല്‍.കെ.അഡ്വാനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷം എന്‍ഡിഎ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇന്നത്തെ യോഗത്തില്‍ ഉണ്ടായിട്ടിലെ്ലന്നും ശരത് യാദവ് വ്യക്തമാക്കി.
അതേസമയം,രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ സമവായമുണ്ടാകാത്തതില് പ്രതിഷേധിച്ചു പ്രധാനസഖ്യകക്ഷിയായ ശിവസേന യോഗത്തില്‍ പങ്കെടുത്തില്ല.പ്രണബ് മുഖര്‍ജിയെപ്പോലെ ശക്തനായ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നത് നിഷ്ഫലമായിരിക്കുമെന്ന നിലപാട് ജനതാദള്‍ (യു) യോഗത്തില്‍ ആവര്‍ത്തിച്ചു.എന്നാല്‍, സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രതിപക്ഷത്തിന്റെ കരുത്തു തെളിയിക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. രാഷ്ട്രപതി തിരഞ്ഞെടുപ്പുസംബന്ധിച്ച ഇടതുപാര്‍ട്ടികളുടെ നിലപാട് കൂടി അറിഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
വാഷിങ്ടണ്‍• സംസാരിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന്...

