ഡോണ്‍ബാസ് അരീന (യുക്രെയ്ന്) • ആലറിവിളിച്ച യുക്രെയ്ന് ആരാധകരെ നിശ്ശബ്ദരാക്കിയ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് യുക്രെയ്നെ തകര്‍ത്തു. ഗാലറികള്‍ നിറഞ്ഞ മഞ്ഞക്കുപ്പായക്കാരുടെ മുന്നില്‍ അവരുടെ സ്വന്തം ടീം ആന്ദ്രേ ഷെവ്ചെങ്കോയും സംഘവും മുട്ടുമടക്കി. ഇതോടെ രണ്ടു കളികളില്‍നിന്ന് ഫ്രാന്‍സിന് നാലു പോയിന്റായി.
സ്വീഡനെതിരായ ആദ്യ കളി ജയിച്ച യുക്രെയ്ന് മൂന്നു പോയിന്റും. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം പുത്തനുണര്‍വോടെ രണ്ടാംപകുതിയിലിറങ്ങിയ ഫ്രാന്‍സ് തുടക്കത്തില്‍തന്നെ വെടിയുണ്ട വേഗത്തിലുള്ള രണ്ടു ഗോള്‍ നേടി ക്രിയകള്‍ പൂര്‍ത്തിയാക്കി. ജെറമി മെനെസ്, യോഹാന്‍ കബായെ എന്നിവരായിരുന്നു സ്കോറര്‍മാര്‍.
നനഞ്ഞൊട്ടിയ മൈതാനത്തെ തീ പിടിപ്പിച്ചവയായിരുന്നു ഫ്രാന്‍സ് നേടിയ രണ്ടു ഗോളുകളും. 53_ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ബോക്സിനു മധ്യത്തില്‍നിന്നു വലത്തേക്കുള്ള ക്രോസില്‍ ചാടിവീണ മെനെസ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തു തൊടുത്തു.
ഡൈവ് ചെയ്ത ഗോളി പ്യാതോവിന് എന്തെങ്കിലും ചെയ്യാനാകുന്നതിനുമുന്പേ വലയനങ്ങി. (1_0). ഗോള്‍ വീണ ഞെട്ടലില്‍ ഗാലറികളും യുക്രെയ്നും തരിച്ചുനില്‍ക്കെ മൂന്നുമിനിറ്റിനുള്ളില്‍ അടുത്ത പ്രഹരം. നീട്ടിക്കിട്ടിയ പന്തുമായി കുതിച്ച യോഹാന്‍ കബായേ തടയാന്‍നിന്ന ഗുസായേവിനെ നിരായുധനാക്കി തടുത്ത ഷോട്ടിന് ഇടിമിന്നലിന്റെ തിളക്കമുണ്ടായിരുന്നു.
വലതുപോസ്റ്റിനു ചേര്‍ന്ന് പന്തു വല കയറി (2_0). ബലാബലങ്ങളുടേതായ ആദ്യ പകുതിക്കുശേഷം ഫ്രാന്‍സിന്റെ പിടിയിലായിരുന്നു രണ്ടാംപകുതി. ഫ്രാന്‍സ് കൂടുതല്‍ ഗോള്‍ നേടാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടു കൂടിയാണ്. ഗബായെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയശേഷമാണ് യുക്രെയ്ന് ഗോളി കണ്ടതുതന്നെ.
ആദ്യ പകുതിയില്‍ യുക്രെയ്ന് മുന്‍ ലോകജേതാക്കളെ മൂക്കുകയറിട്ടു പിടിച്ചിട്ടും രണ്ടാംപകുതിയില്‍ ഫ്രാന്‍സ് കെട്ടുപൊട്ടിച്ചു.
അതിന്റെ തുടര്‍ച്ചയായിരുന്നു ഗോളുകള്‍. ആദ്യ കളിയില്‍ സ്വീഡന്റെ നെഞ്ചു കീറി നേടിയ 2_1 ജയത്തിന്റെ മൂന്നു പോയിന്റുമായിറങ്ങിയ യുക്രെയ്ന് ഗാലറിയില്‍ തിങ്ങിനിറഞ്ഞ മഞ്ഞക്കുപ്പായക്കാര്ക്കുമുന്നില് മിന്നുന്ന കളിത്തുടക്കമാണ് കാഴ്ചവച്ചത്. വെടിച്ചില്ലുപോലെ പാഞ്ഞുകയറിക്കൊണ്ടിരുന്നു ആന്ദ്രേ ഷെവ്ചെങ്കോയുടെ മികവില്‍ ഫ്രാന്‍സ് പ്രതിരോധത്തെ വിറപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. മറുവശത്ത് അധ്വാനിച്ചു കളിച്ചത് ഫ്രാങ്ക് റിബെറിയായിരുന്നു.
കളി തുടങ്ങി അഞ്ചു മിനിറ്റിനു ശേഷം പെയ്ത ഘോരമഴയില്‍ മല്‍സരം നിര്‍ത്തിവച്ചിരുന്നു. പിന്നീട് അരമണിക്കൂറിലേറെ വൈകിയാണ് കളി പുനരാരംഭിച്ചത്.
റിബെറിയും ബെന്‍സീമയും ചേര്‍ന്നുള്ള മുന്നേറ്റത്തിന് യുക്രെയ്ന് ഗോളിയെ കീഴടക്കാനായില്ല. മെല്ലെ കളിയിലേക്കു കടന്ന ഫ്രാന്‍സ് അപകടകാരികളായി. ആക്രമണ ഫുട്ബോളിന്റെ ചടുലതയുമായി നീലക്കുപ്പായക്കാര്‍ കുതിച്ചുകയറി. 29_ാംമിനിറ്റില്‍ ഗോളെന്നുറചെ്ചാരു അവസരം ഫ്രാന്‍സ് പാഴാക്കി.
ബാംഗ്ലൂര്‍ • മലേ്ലശ്വരത്തു ബിജെപി കര്‍ണാടക ആസ്ഥാനത്തിനു സമീപം ഏപ്രില്‍...

