യുവഗായിക രഞ്ജിനി ജോസ് ഇനി റാം നായര്‍ക്ക് സ്വന്തം. കൊച്ചി സ്വദേശിയായ റാം നായര്‍ റെഡ് ബുള്‍ എനര്‍ജി ഡ്രിങ്കിന്റെ കേരള വിഭാഗം തലവനാണ്. ഇവര്‍ തമ്മിലുള്ള വിവാഹം ജനുവരിഇരുപത്തിയേഴിന് കൊച്ചിയില്‍ നടന്നു. ഗായകരായ കെ ജെ യേശുദാസ്, സുജാത, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, നടി കാവ്യാമാധവന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രഞ്ജിനിയുടെ അടുത്ത സുഹൃത്തുകൂടിയായരുന്നു റാം. സൗഹൃദം പ്രണയത്തിന് വഴി മാറിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. റാമിന്റേയും രഞ്ജിനിയുടേയും കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെയാണ് വിവാഹമെന്നും രഞ്ജിനി മനോരമഒാണ്‍ലൈനിനോട് പറഞ്ഞിരുന്നു. റാം അറിയപ്പെടുന്ന ഡി ജെ കൂടിയാണ്.
യുവഗായകരില്‍ ശ്രദ്ധേയയായ രഞ്ജിനി അഭിനേത്രി, നര്‍ത്തകി എന്നി മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ ജോസ്കോ ഇന്ത്യന്‍ വോയ്സ് സീസണ് 2 ന്റെ അവതാരക കൂടിയാണ് രഞ്ജിനി. മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസില് ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച രഞ്ജിനി സിനിമാ കന്പനി, ക്ലാസ്മേറ്റ്സ്, സുഭദ്രം, നമ്മള് തമ്മില്‍, നായകന്, കളേഴ്സ് , ചെന്പട തുടങ്ങി നിരവധി ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്.
ചലച്ചിത്രനിര്‍മാതാവ് വെണ്ണല സൗഹാര്‍ദ നഗര്‍ പള്ളിക്കല്‍ വീട്ടില്‍ ബാബുജോസിന്റെ മകളാണ് രഞ്ജിനി. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ് റീഗല്‍ റോയല്‍ അപ്പാര്‍ട്മെന്റില്‍ വി പി മന്മഥന് നായരുടെ മകനാണ് റാം നായര്‍.
കൊയിലാണ്ടി • മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ യാത്രയില്‍ വന്‍സുരക്ഷാ വീഴ്ച....

