ലോസ് കബോസ് (മെക്സിക്കോ)•കടക്കെണിയില്‍പ്പെട്ട യൂറോ മേഖലയ്ക്ക് ഇന്ത്യ 1000 കോടി ഡോളര്‍ (ഏകദേശം 56000 കോടി രൂപ) സഹായമേകുമെന്നു പ്രധാനമന്ത്രി മന്മോഹന് സിങ് ജി 20 ഉച്ചകോടിയില്‍ അറിയിച്ചു. രാജ്യാന്തര നാണയനിധി (എെഎംഎഫ്) യൂറോപ്പിനെ സഹയിക്കാന് രൂപം നല്കിയ 43000 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിലേക്കാണ് ഇന്ത്യ തുക നല്‍കുക.
യൂറോപ്യന്‍ പ്രതിനിധി ലോകസന്പദ് വ്യവസ്ഥയ്ക്കു തന്നെ ആഘാതമാകുന്ന സ്ഥിതി ഒഴിവാക്കാനാണ് ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ (റഷ്യ, ചൈന, ബ്രസീല്‍,ദക്ഷിണാഫ്രിക്ക) എെഎംഎഫിലേക്കു പണം നല്കാന് തീരുമാനിച്ചത്. അഞ്ചു രാജ്യങ്ങള്‍ ആകെ 6000 കോടി ഡോളര്‍ നല്‍കുമെന്നാണു സൂചന.
യൂറോപ്പും എെഎംഎഫും നേരത്തേ സമാഹരിക്കാന്‍ ലക്ഷ്യമിട്ട തുക കൊണ്ടു പരിഹരിക്കാവുന്നതല്ല യൂറോപ്യന്‍ പ്രതിസന്ധി എന്നതിനാല്‍ കൂടുതല്‍ പണം വേണ്ടിവരുമെന്നും അതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും സിങ് പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യതയും ബാങ്കുകളുടെ തകര്‍ച്ചയും അവിടെ ഒതുങ്ങിനില്‍ക്കില്ല. എല്ലാ രാജ്യങ്ങള്ക്കുമായിഒരേ രീതിയിലുള്ള ചെലവുചുരുക്കല്‍ നടപടി ഫലപ്രദാമാകാനിടയിലെ്ലന്നും വളര്‍ച്ച ഇല്ലാതാക്കുന്ന ചെലവുചുരുക്കല്‍ വിപണി അംഗീകരിക്കിലെ്ലന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ജി20 നേതാക്കളുമായി മന്മോഹന് സിങ് ഉഭകക്ഷി ചര്‍ച്ച നടത്തി.
തിരുവനന്തപുരം• കേരളയാത്രയില്‍ ഉയര്‍ന്ന ആവശ്യങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു...

