തിരുവനന്തപുരം• നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിലേക്ക്. വോട്ടെണ്ണല്‍ എട്ടാംറൗണ്ടിലേക്കു കടന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്.സെല്‍വരാജ് 7,102 വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു. 80% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഇൗ ഫലം. 25,000 വോട്ടുകള്‍ എണ്ണാന്‍ ബാക്കിനില്‍ക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സ് ആണ് രണ്ടാംസ്ഥാനത്ത്. ഇരുപത്തി നാലായിരത്തിലേറെ വോട്ടുകള്‍ നേടിക്കൊണ്ട് നില മെച്ചപ്പെടുത്തിയ ബിജെപി മൂന്നാംസ്ഥാനത്താണ്.
തിരുവനന്തപുരം • ഉന്നമിട്ട വലിയ ലക്ഷ്യത്തില്‍ എത്താന്‍ കഴിയാതെ സിപിഎം...

