ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നവംബറില്‍ തെന്മലയിലും കോവളത്തുമായി രാജ്യാന്തര മൗണ്ടന്‍ സൈക്കിളിങ് മല്‍സരം സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തുമെന്നും ലോക റാങ്കിങ്ങില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള ഏഴോ എട്ടോ പേരെ ഓരോ ഇനത്തിലും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള രാജ്യാന്തര സൈക്കിളിങ് മല്‍സരം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ താരങ്ങളെ പങ്കെടുപ്പിച്ചു ദേശീയ ഓപ്പണ്‍ ചാംപ്യന്ഷിപ്പുംനടത്തും. യൂണിയന് സൈക്കിളിസ്റ്റ്സ് ഇന്റര്‍നാഷനലിന്റെ കലണ്ടറില്‍ ഉള്‍പ്പെടുത്തി, വരുംവര്‍ഷങ്ങളിലും മൗണ്ടന്‍ സൈക്കിളിങ് മല്‍സരം കേരളത്തില്‍ നടത്തും.
മൗണ്ടന്‍ സൈക്കിളിങ്ങിനു യോജിച്ച ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അവയെ രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരികയാണു മല്‍സരത്തിന്റെ ലക്ഷ്യം. കുന്നിന് ചരിവുകളില്‍ നിര്‍മിക്കുന്ന ട്രാക്കുകളാണു മല്‍സരത്തിന് ഉപയോഗിക്കുക. ഒളിംപിക്സില്‍ അംഗീകരിക്കപ്പെട്ട ക്രോസ് കണ്ട്രി, ഫോര്‍ക്രോസ് ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണു സംസ്ഥാനത്തു മല്‍സരം സംഘടിപ്പിക്കുന്നത്.
ഇക്കോ ടൂറിസം മേഖലയായ തെന്മലയിലാണു ക്രോസ് കണ്ട്രി. തെന്മലയില് ട്രക്കിങ്ങിന് ഉപയോഗിക്കുന്ന പാതയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണു ക്രോസ് കണ്ട്രി സൈക്കിളിങ് മല്‍സരം നടത്തുക. ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ നീളമുള്ള സര്‍ക്യൂട്ട് ട്രാക്കിലാണു മല്‍സരം. രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്താണു ഫോര്‍ ക്രോസ് മല്‍സരം. അവിടെ കൃത്രിമമായി നിര്‍മിക്കുന്ന ട്രാക്കില്‍ നാലുപേര്‍ ഒരേ സമയം മല്‍സരിക്കും. കായിക വകുപ്പ്, സ്പോര്‍ട്സ് കൗണ്‍സില്‍, സൈക്കിളിങ് ഫെഡറേഷന് എന്നിവയുടെ സഹകരണത്തോടെയാണു മല്‍സരങ്ങളുടെ പ്രചാരണം. സൈക്കിളിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹി, പുണെ, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഇതിന്റെപ്രചാരണത്തിനായി സൈക്കിള്‍ റാലി സംഘടിപ്പിക്കുമെന്നും അനില്‍കുമാര്‍ അറിയിച്ചു.
തിരുവനന്തപുരം• നിലവിലുള്ള എല്ലാ പിഎസ്സി റാങ്ക് പട്ടികകളുടെയും കാലാവധി നാലര...

