ന്യൂഡല്‍ഹി • അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ ഉയര്‍ത്തിക്കാട്ടണം എന്നതിനെചെ്ചാല്ലി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) തര്‍ക്കം രൂക്ഷമായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാട്ടുകയാണെങ്കില്‍ എന്‍ഡിഎ വിടാനും മടിക്കിലെ്ലന്നു പ്രമുഖ സഖ്യകക്ഷിയായ എെക്യജനതാദള് (ജെഡിയു) മുന്നറിയിപ്പു നല്കി. എന്നാല്‍ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദു പ്രധാനമന്ത്രിയാകുന്നതാണ് നല്ലതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു. മതേതര വാദി ആരെന്നു ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ നിശ്ചയിക്കേണ്ടെന്ന് ബിജെപിയും തിരിച്ചടിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനു നടുവില്‍ നില്ക്കവേ ആ വിഷയത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്ത എന്‍ഡിഎ, 2014ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ജയിച്ചാല്‍ ആരാണ് പ്രധാനമന്ത്രിയാകേണ്ടത് എന്നതിനെക്കുറിച്ചാണ് തര്‍ക്കിക്കുന്നത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മുംബൈയില്‍ ചേര്‍ന്ന ബിജെപി നിര്‍വാഹകസമിതി യോഗത്തില്‍ ധാരണയായതാണ് വിവാദത്തിനു തുടക്കം കുറിച്ചത്. മതേതര വാദിയെ വേണം പ്രധാനമന്ത്രിയാക്കേണ്ടത് എന്നാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടത്. മോഡി ഇതിനോടു പ്രതികരിച്ചിട്ടില്ല.
ആര്‍എസ്എസിന്റെ സര്‍സംഘ ചാലക് മോഹന്‍ ഭഗവത് പുണെയില്‍ സ്വയം സേവകരുടെ ഒരു ക്യാംപില്‍ സംസാരിക്കവേയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഹിന്ദുവാകുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. മോഡിയെ ഭഗവത് പിന്താങ്ങുകയാണെന്ന വിവാദം ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ ആര്‍എസ്എസ് വക്താവ് റാം മാധവ് വിശദീകരണവുമായി രംഗത്തെത്തി. ഹിന്ദുത്വം മതേതരത്വത്തിന് എതിരാണെന്ന വാദം ശരിയലെ്ലന്ന് അദ്ദേഹം വിശദീകരിച്ചു.
മതമൗലികവാദിയുടെ മുഖവുമായി എന്‍ഡിഎയ്ക്ക് അധികാരത്തില്‍ വരാനാകിലെ്ലന്ന് ജെഡിയു ജനറല്‍ സെക്രട്ടറി ശിവാനന്ദ് തിവാരി അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ വര്‍ഗീയ ലഹളയുണ്ടായപ്പോള്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയി സര്‍ക്കാര്‍ മോഡി സര്‍ക്കാരിനെ പുറത്താക്കിയിരുന്നുവെങ്കില്‍ 2004ലും എന്‍ഡിഎ ജയിക്കുമായിരുന്നുവെന്നു തിവാരി അഭിപ്രായപ്പെട്ടു.
എന്‍ഡിഎയിലെ മറ്റു ഘടകകക്ഷിനേതാക്കള്‍ ഈ വിവാദത്തില്‍നിന്ന് അകന്നുനില്‍ക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയും എഎെഡിഎംകെ നേതാവുമായ ജയലളിത, പഞ്ചാബ് മുഖ്യമന്ത്രിയും അകാലി ദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാ ദള്‍ നേതാവുമായ നവീന്‍ പട്നായിക,് തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവരൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇവരില്‍ പലരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുമാണ്.
ചാലക്കുടി • വനമേഖലയിലെ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നു വാഹന പരിശോധന...

