ന്യൂഡല്‍ഹി • ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഒളിയന്പുകളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നേതൃഗുണങ്ങളെ പ്രകീര്‍ത്തിച്ചു. വാജ്പേയിയെക്കുറിച്ചുള്ള പോര്‍ട്ടല്‍ ചെയ്യുകയായിരുന്നു സുഷമ.
ബിജെപിയില്‍ ഒന്നാം നന്പര് നേതാവായിരിക്കുന്പോഴും സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളെ മാനിച്ച വാജ്പേയി, നേതൃപദം ലഭിച്ചാല്‍ സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്ന മറ്റു പലരില്‍നിന്നും വ്യത്യസ്തനാണെന്നു സുഷമ പറഞ്ഞു. പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായത്തിനു വഴങ്ങി അപ്രിയ തീരുമാനങ്ങളും അംഗീകരിക്കാന്‍ വാജ്പേയി സന്നദ്ധനായിരുന്നു. ‘ടീം പെ്ളയര് ആകാന്‍ നേതാക്കള്‍ വാജ്പേയിയെ കണ്ടുപഠിക്കണമെന്ന സുഷമയുടെ ഒളിയന്പ് ലക്ഷ്യമിട്ടതു നരേന്ദ്ര മോഡിയെ.
പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി താരതമ്യം ചെയ്തും വാജ്പേയിയുടെ മഹിമ സുഷമ ഉയര്‍ത്തിക്കാട്ടി. സര്‍ക്കാരിന്റെ പരാജയങ്ങള്‍ സഖ്യകക്ഷികളുടെ മേല്‍ കെട്ടിവയ്ക്കുന്ന മന്മോഹന്റെ തന്ത്രം വാജ്പേയി ഒരിക്കലും പ്രയോഗിച്ചിട്ടില്ല. എന്‍ഡിഎ മുന്നണിയിലുണ്ടായിരുന്ന 24 കക്ഷികളുടെയും വിശ്വാസമാര്‍ജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാജ്പേയി ബിജെപിയുടെയും എന്‍ഡിഎയുടെയും മാത്രമല്ല രാജ്യത്തിന്റെയും നേതാവായിരുന്നു. പ്രധാനമന്ത്രിയാണെങ്കിലും മന്മോഹന് സിങ് കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും നേതാവലെ്ലന്നും സുഷമ പറഞ്ഞു.
മഡ്രിഡ്• നാടകീയവും സംഘര്‍ഷഭരിതവുമായ കിരീടപ്പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ 2-1ന്...

