പരിഷ്കരിച്ച 125 സിസി സെഡ് സീരീസ് എന്‍ജിനുമായി മഹീന്ദ്ര ടു വീലേഴ്സിന്റെ റോഡിയോ ആര്‍സെഡ് സ്കൂട്ടര്‍ വിപണിയിലെത്തി. ഉയര്‍ന്ന മൈലേജും മറ്റു സ്കൂട്ടറുകള്ക്കില്ലാത്ത സൗകര്യങ്ങളും ആധുനിക സ്റ്റൈലും കൂട്ടിയിണക്കിയ റോഡിയോ യുവാക്കളെയാണു ലക്ഷ്യമിടുന്നതെന്ന് വാഹനം അവതരിപ്പിച്ച് കന്പനി സീനിയര്‍ വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി, മാര്‍ക്കറ്റ് ഡവലപ്മെന്റ്) വിരേന്‍ പോപ്ലി പറഞ്ഞു. പരീക്ഷണ സാഹചര്യങ്ങളില്‍ 59.38 കി.മീ. മൈലേജ് ലഭിച്ച വാഹനം കേരളവിപണിയില്‍ 49,470 രൂപയ്ക്കാണു ലഭിക്കുക.
പെട്രോള്‍ നിറയ്ക്കാന്‍ മുന്നില്‍ സംവിധാനമൊരുക്കിയിട്ടുള്ള ഏക സ്കൂട്ടറാണിത്. ഒാവര്സ്പീഡ് മുന്നറിയിപ്പ് ബസ്സര്‍, സൈഡ് സ്റ്റാന്‍ഡ് മടക്കാന്‍ ഒാര്‍മിപ്പിക്കുന്ന ബസ്സര്‍, കാറുകളിലേതുപോലെ വിവിധ വിവരങ്ങള്‍ ലഭിക്കുന്ന ഡിജിറ്റല്‍ മീറ്റര്‍ ക്ലസ്റ്റര്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ടെലിസ്കോപ്പിക് സസ്പെന്ഷന്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, ആന്റി_തെഫ്റ്റ് കീ, വലിയ സ്റ്റോറേജ് ഇടം എന്നിങ്ങനെ സവിശേഷതകളേറെയാണു പുതിയ റോഡിയോയ്ക്ക്. എബിഎസ് ഫൈബര്‍ ബോഡിയുള്ള സ്കൂട്ടര്‍ ഏഴു മനോഹര വര്‍ണങ്ങളില്‍ ലഭിക്കും. 125 സിസി ഫോര്‍സ്ട്രോക്ക് എന്ജിന് മണിക്കൂറില്‍ പരമാവധി 80 കി.മീ. വരെ വേഗമെടുക്കും. കയറ്റങ്ങളില്പ്പോലും മികച്ച വേഗം ഉറപ്പാക്കാനാവുംവിധം എന്ജിന് പാകപ്പെടുത്തിയിട്ടുണ്ടെന്നു വിരേന്‍ പോപ്ലി പറഞ്ഞു.
മഹീന്ദ്ര ടു വീലേഴ്സ് ഇക്കൊല്ലം മൂന്നു ബൈക്കുകള്‍ പുറത്തിറക്കും. പല വിലനിലവാരത്തിലുള്ളവയാകും ഇവ. ഇലക്ട്രിക് സ്കൂട്ടറും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളം കന്പനിയുടെ മികച്ച വിപണികളിലൊന്നാണെന്നു വൈസ് പ്രസിഡന്റ് (സെയില്‍സ്) ധര്‍മേന്ദ്ര മിശ്ര മനോരമയോടു പറഞ്ഞു. മൊത്തം വിറ്റുവരവിന്റെ 12_15% കേരളത്തില്‍ നിന്നാണ്. രാജ്യത്തെ സ്കൂട്ടര്‍ വിപണിയില്‍ 10% വിപണിവിഹിതം ഇക്കൊല്ലമിറക്കുന്ന പുതിയ മോഡലുകളോടെ നേടാനാകുമെന്നാണു പ്രതീക്ഷ.
മലയാളത്തില്‍ നേട്ടം കൊയ്ത മുംബൈ പോലീസ് മറ്റു ഭാഷകളിലേക്കും റീമേക്ക്...

