മുംബൈ• മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് നഗരത്തിനു സമീപം ഹൈദരാബാദ് - പുണെ ദേശീയപാതയിലുണ്ടായ ബസ് അപകടത്തില്‍ 32 തീര്‍ഥാടകര്‍ മരിച്ചു. 20പേര്‍ക്കു പരുക്ക്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഒരു പുഴയ്ക്കു കുറുകെയുള്ള പാലം കടക്കവേ ബസ് മലയിടുക്കിലേക്കു മറിയുകയായിരുന്നു. പുലര്‍ചെ്ച രണ്ടരയോടെയാണ് അപകടം. പരുക്കേറ്റവരെ ഒസ്മനാബാദ്, ലത്തൂര്‍, സോലാപൂര്‍ തുടങ്ങിയ സമീപ നഗരങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഹൈദരാബാദില്‍ നിന്നു അഹമ്മദ്നഗറിലെ തീര്‍ഥാടകകേന്ദ്രമായ ഷിര്‍ദിയിലേക്കു പോവുകയായിരുന്ന സായി ഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.കാവേശ്വരി ട്രാവല്‍സിന്റേതാണ് ബസ്.
മൂന്നാര്‍• കുണ്ടളയില്‍ എഴുപത്തിരണ്ടുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കുണ്ടള...

