ധനുഷ് മലയാളത്തിന്റെ അതിഥിയായി വന്നുപോകാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ മമ്മൂട്ടിയേയും ദിലീപിനെയും കൂട്ടുകിട്ടിയതോടെ അതിഥി വേഷത്തിലൊതുങ്ങാതെ ഒരു കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും കാഴ്ചവെച്ചു. നൃത്തമാടാന്‍ മമ്മൂട്ടിയും ദിലീപും കൂടി.
തോംസണ്‍ സംവിധാനം ചെയ്യുന്ന ‘കമ്മത്ത് ആന്‍ഡ് കമ്മത്തിലൂടെ സ്പെഷല്‍ ഗാനരംഗത്തിലൂടെയാണ് രജനീകാന്തിന്റെ മരുമകന് ധനുഷ് മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്. തമിഴും മലയാളവും കലര്‍ന്ന ഗാനമാണിത്.
കമ്മത്ത് ബ്രദേഴ്സിന്റെ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനെത്തുന്ന സിനിമ നടന് ധനുഷ് തന്നെയായിട്ടാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. കൊങ്ങിണി സമുദായക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും കൊങ്ങിണി ഭാഷയാണ് സംസാരിക്കുന്നത്.
കാര്‍ത്തിക നായര്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് നായികമാര്‍. രാജരാജ കമ്മത്, ദേവരാജ കമ്മത്ത് എന്നീ സഹോദരങ്ങളെയാണ് യഥാക്രമം മമ്മൂട്ടിയും ദീലീപും അവതരിപ്പിക്കുന്നത്.
കുന്നംകുളം • യുവാവിനെ കൊലപ്പെടുത്തി കാനയില്‍ തള്ളിയ നിലയില്‍. പുതുശേരി...

