കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമുള്ള ഹരിതമറുപടിയായി ‘ഭൂമിക്കൊരു കുട വീണ്ടും. മലയാള മനോരമയും സംസ്ഥാന വനംവകുപ്പും ചേര്‍ന്നു പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനുള്ള ജനകീയ യജ്ഞം ഇന്നു നടക്കും. 2010, 2011 വര്‍ഷങ്ങളില്‍ ഈ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം തൈകളാണു നട്ടുപിടിപ്പിച്ചത്. സംസ്ഥാനത്തെ എഴുപതോളം കേന്ദ്രങ്ങളില്‍നിന്നു മുന്‍കൂറായി പേരു നല്‍കിയവര്‍ക്കാണു തൈകള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനതല ഉദ്ഘാടനം പുനലൂരില്‍ വനംമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും. ഒരുലക്ഷം തൈകള്‍ നട്ട് റയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനും ഇത്തവണ പരിപാടിയുമായി സഹകരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ ഒന്‍പതു കേന്ദ്രങ്ങളില്‍ രാവിലെ പത്തുമുതലാണു തൈ വിതരണം. ഇടുക്കിയില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപിഎസ്, അടിമാലി എസ്എന്‍ഡിപി എച്ച്എസ്എസ്, പീരുമേട് മേരിഗിരി ഇഎം എച്ച്എസ്എസ്, കട്ടപ്പന ഓശാനം ഇഎം എച്ച്എസ്എസ് എന്നിവയാണു വിതരണ കേന്ദ്രങ്ങള്‍. ജില്ലാതല ഉദ്ഘാടനം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ മന്ത്രി പി. ജെ. ജോസഫ് നിര്‍വഹിക്കും. കട്ടപ്പനയില്‍ കോവില്‍മല രാജാവ് രാമന് രാജമന്നാനാണ് ഉദ്ഘാടകന്‍. കോട്ടയത്ത് അഞ്ചു കേന്ദ്രങ്ങളിലാണു തൈ വിതരണം. കോട്ടയം റയില്‍വേ സ്റ്റേഷനു സമീപമുള്ള എംടി സെമിനാരി സ്കൂളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് എച്ച്എസ്എസില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പാലാ സെന്റ് തോമസ് എച്ച്എസ്എസില്‍ ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച്എസ്എസില്‍ മോന്‍സ് ജോസഫ് എംഎല്‍എയും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസില്‍ എന്‍. ജയരാജ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
കൊച്ചി• സ്വര്‍ണവില പവന് 19,680 രൂപയായി. പവന് 120 രൂപയാണ് ഇന്ന്കുറഞ്ഞത്....

