നടന് ബാല സംവിധായകനാ കുന്നു. ചെന്നൈയില്‍ സ്റ്റുഡി യോ സ്വന്തമായിട്ടുള്ള ബാല അനില്‍ ബാബുവിന്‍െറ കളഭം എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തമിഴില്‍ ബാലയുടെ പിതാവ് കുറെ ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ പാരന്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് ചലച്ചിത്ര രംഗത്തു വന്ന ബാല ഇതാദ്യമായി മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു.
കന്നി സംവിധാനസംരംഭത്തില്‍ നായകനായി അഭിനയിക്കുന്നത് ബാല തന്നെയാണ്. നായിക ഐശ്വര്യാ ദേവന്. റിയാസ് ഖാന്, ചെന്പില്‍ അശോകന്, കലിംഗ ശശി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറ-മധു നീലകണ്ഠന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രാജേഷ്.
ചെന്നൈ വാസിയാണെങ്കിലും ബാല മലയാളത്തില്‍ വന്ന് ഇവിടെ നടനായി, ഇപ്പോള്‍ സംവിധായകനായി. വിവാഹം കഴിച്ചിരിക്കുന്നതും മലയാളി ഗായികയായ അമൃതയെ യാണ്. കേരളത്തില്‍ സ്ഥലവും വീടും വാങ്ങി സെറ്റിലായിരിക്കുന്ന ബാല ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെന്ന് മാത്രം.
ചെന്നൈ • ബിഎംഡബ്ള്യു ചെന്നൈ പ്ളാന്റില്‍ നിര്‍മിച്ച ആദ്യ മിനി കണ്ട്രിമാന്...

