ക്രാകോവ് (പോളണ്ട്)• സൈഡ് ബെഞ്ചില്‍നിന്നു കളത്തിലിറങ്ങി തൊണ്ണൂറാം മിനിറ്റില്‍ ഇടിമിന്നല്‍ പോലെയൊരു ഗോള്‍ നേടിയശേഷം ഇറ്റാലിയന്‍ ഫോര്‍വേഡ് മാരിയോ ബലോറ്റെല്ലി പറഞ്ഞത് എന്ത്? തന്നെ പകരക്കാരുടെ നിരയില്‍ ഇരുത്തി പകരം അന്റോണിയോ ഡി നതാലെയെ ആദ്യടീമില് ഉള്‍പ്പെടുത്തിയ കോച്ച് സെസ്സാര്‍ പ്രണ്ടേലിയോടുള്ള പ്രതികരണമായിരുന്നോ അത്? ബലോറ്റെല്ലി എന്താണു പറഞ്ഞതെന്ന അന്വേഷണം പലവഴിക്കു നീങ്ങുന്പോഴും ഒന്നും മിണ്ടാതെ മൗനം ഭജിക്കുകയാണ് ഇൗ സ്ട്രൈക്കര്‍.
അയര്‍ലന്‍ഡിനെതിരെ തൊണ്ണൂറാം മിനിറ്റിലായിരുന്നു ആ ഗോള്‍. യൂറോ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്ന്. വലതുവിങ്ങില്‍നിന്ന് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്കില്‍, നിലത്തേക്കു ചെരിഞ്ഞുവീണ് ഓവര്‍ഹെഡ് കിക്കിലൂടെ ബലോറ്റെല്ലി പന്തിനെ ഗോളിലേക്കു പറഞ്ഞയച്ചു.
ബലോറ്റെല്ലിയെ മാര്‍ക്കു ചെയ്ത ഡിഫന്‍ഡര്‍ അതു നോക്കിനിന്നു. ഗോള്‍ വീണയുടന്‍ ആഹ്ളാദപ്രകടനത്തിനു മുതിരാതെ സൈഡ്ലൈനിലേക്കു നോക്കി ബലോറ്റെല്ലി എന്തോ ഉച്ചത്തില്‍ പറയുന്ന ദൃശ്യങ്ങള്‍ ടിവി സംപ്രേഷണം ചെയ്തു. അപ്പോള്‍ത്തന്നെ ഓടിയെത്തിയ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ലിയനാര്‍ഡോ ബൊനൂച്ചി, വായ്പൊത്തി ബലോറ്റെല്ലിയെ നിയന്ത്രിക്കുകയും ചെയ്തു.
അയാള്‍ ഇംഗ്ളിഷിലാണ് പറഞ്ഞത്. എന്താണെന്ന് എനിക്കു പിടികിട്ടിയില്ല. മുഖം പൊത്തിയെന്നതു വാസ്തവമാണ്. _ മല്‍സരശേഷം ബൊനൂച്ചി പറഞ്ഞു. ഗോളടിച്ചശേഷം വലിയ ആഹ്ളാദ പ്രകടനങ്ങള്‍ക്കു മുതിരുന്നതല്ല ബലോറ്റെല്ലിയുടെ രീതി. കളത്തിനു പുറത്ത് അധികം സംസാരിക്കുന്ന പതിവുമില്ല. എന്നാല്‍, അയര്‍ലന്‍ഡിനെതിരെ നേടിയ ഗോളിനു ശേഷം ബലോറ്റെല്ലി ശബ്ദമുയര്‍ത്തിയത് ഇറ്റാലിയന്‍ പരിശീകന് പ്രണ്ടേലിയുടെ നേര്ക്കാണെന്നാണു പൊതുവിലയിരുത്തല്‍.
ഇതുവരെ 11 മല്‍സരം ഇറ്റലിക്കായി കളിച്ച ബലോറ്റെല്ലി നേടുന്ന രണ്ടാമത്തെ ഗോളാണിത്. യൂറോയില്‍ ആദ്യത്തേതും. ആദ്യ രണ്ടു കളികളിലും വലിയ പ്രതീക്ഷയോടെ കോച്ച് ബലോറ്റെല്ലിയെ ഇറക്കിയെങ്കിലും സ്കോര്‍ ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് അയര്‍ലന്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ബലോറ്റെല്ലിയെ പകരക്കാരനാക്കിയത്. ഇതു ഗുണം ചെയ്തു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ബലോറ്റെല്ലി, പകരം വീട്ടുന്നതുപോലെയാണു ഗോള്‍ നേടിയത്.
ഇറ്റലി ആ കളിക്കാരനില്‍ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. എന്നാല്‍, ടീമായി ഒരുമിച്ചു കളിക്കുന്നതാണു പ്രധാനം. ഗോളടിക്കാന്‍ കാണിക്കുന്ന ഉല്‍സാഹം സഹതാരങ്ങള്‍ക്കു പാസ് നല്കുന്നതില്കാണാറില്ല. ഒരുപാടു ചെറുപ്പമാണ് ബലോറ്റെല്ലിക്ക്_ മാധ്യമസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടിയായി പ്രണ്ടേലി പറഞ്ഞു.
യൂറോയ്ക്കു മുന്‍പ്, വംശീയാധിക്ഷേപ പ്രശ്നങ്ങളില്‍ ചൂടന്‍ പ്രതികരണവുമായി ബലോറ്റെല്ലി രംഗത്തെത്തിയതു വന്‍വാര്‍ത്തയായിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബില്‍ കളിക്കുന്പോള്‍ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുള്ള താരമാണു ബലോറ്റെല്ലി. യൂറോയില്‍ സൂപ്പര്‍താരമാവും എന്നു പ്രവചിക്കപ്പെട്ട സ്ട്രൈക്കര്‍മാരില്‍ ഒന്നാംനിരയില്‍ ബലോറ്റെല്ലിയുടെ പേരുണ്ടായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ളേ ഒാഫിലേക്കു മൂന്നു ടീമുകള്‍...

