ഇറ്റലി
എട്ടുവീതം യൂറോ, ലോകകപ്പ് ചാംപ്യന്‍ഷിപ്പുകളുടെ ഫൈനലില്‍ എത്തിയിട്ടുണ്ട് ഇറ്റലി. എന്നാല്‍, 1968ല്‍ യൂഗോസ്ലാവ്യയെ പരാജയപ്പെടുത്തി ഒരിക്കല്‍മാത്രം യൂറോപ്യന്‍ ജേതാക്കളായി. ആദ്യഫൈനല്‍ 1_1 സമനിലയായതിനെത്തുടര്ന്നു നടന്ന റിട്ടേണ്‍ മാച്ചില്‍ ഇറ്റലി 2_0ന് ജയിച്ചു. 2000 യൂറോയുടെ ഫൈനലില്‍ ഇറ്റലി ഫ്രാന്‍സിനോട് 2_1നു തോറ്റു. എക്സ്ട്രാ ടൈം വരെ നീണ്ട കളിയില്‍ ഡേവിഡ് ട്രെസഗെയുടെ ഗോള്‍ഡന്‍ ഗോള്‍ അസൂറിപ്പടയുടെ കഥ കഴിച്ചു. യൂറോയില്‍ ഏറ്റവുമധികം ഗോള്‍രഹിത സമനിലകള്‍ ഇറ്റലിയുടെ പേരിലാണ്; എട്ട്. പക്ഷേ, ഈ യൂറോയില്‍ ഗോളിലേക്ക് ഏറ്റവുമധികം ഷോട്ടുകളുതിര്‍ത്ത ടീം ഇറ്റലിയാണെന്ന് യുവേഫയുടെ കണക്കുകള്‍ പറയുന്നു. ഗോളി രക്ഷപ്പെടുത്തിയവ അടക്കം 97 ഷോട്ടുകള്‍.
സ്പെയിന്
പതിനൊന്നു യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ പരാജയമറിയാത്തവര് എന്ന റെക്കോര്‍ഡുണ്ട് സ്പെയിന്. 2004 യൂറോയില്‍ പോര്‍ചുഗലിനോട് 1_0ന് തോറ്റ ശേഷം ഇതുവരെ സ്പെയിന് തോല്‍വിയറിഞ്ഞിട്ടില്ല. ഈ യൂറോയില്‍ സ്പെയിന് ഇതുവരെ വഴങ്ങിയത് ഒരുഗോള്‍ മാത്രം. ക്യാപ്റ്റന്‍കൂടിയായ ഐകര്‍ കസിയ്യസ് ഇതുവരെ 12 സേവുകള്‍ നടത്തി. അതില്‍ ആറും ഇറ്റലിക്കെതിരായ മല്‍സരത്തിലായിരുന്നു. ആദ്യം സ്കോര്‍ ചെയ്ത ശേഷം സ്പെയിന് ഒരു കളി തോറ്റിട്ട് ആറുവര്ഷമാവുന്നു. 2006 സെപ്റ്റംബര്‍ ആറിന് യൂറോ 2008 യോഗ്യതാ മല്‍സരത്തില്‍ 1_0നു ലീഡ് ചെയ്ത ശേഷം അവര്‍ വടക്കന്‍ അയര്‍ലന്‍ഡിനോട് 3_2നു തോറ്റു. ലോകകപ്പും യൂറോകപ്പും നേടുന്ന രണ്ടാമത്തെ പരിശീലകന് എന്ന റെക്കോര്‍ഡാണ് സ്പെയിന് കോച്ച് വിന്‍സന്റ് ഡെല്ബോക്സിന്റെ ലക്ഷ്യം.
മലപ്പുറം• അരീക്കോട് ഉൗര്ങ്ങാട്ടീരിയില് മണല്‍ക്കൊള്ള സംഘം ജീപ്പ്...

