കൊച്ചി • ബജാജ് ഒാട്ടോ 100 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതുമയാര്‍ന്ന ഡിസ്കവര് 100 ടി (ടൂറര്‍) പുറത്തിറക്കി. ഇൗ വിഭാഗത്തിലെ മറ്റു ബൈക്കുകളെക്കാള്‍ 30% അധികം പവര്‍ (10.2 പിഎസ് ആണു കരുത്ത്) നല്കുന്ന ഡിസ്കവര് 100 ടി ലീറ്ററിന് 87.3 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്കുമെന്നു ബജാജ് ഒാട്ടോ ജനറല്‍ മാനേജര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. 100 സിസി ബൈക്കിന്റെ വിലയില്‍ 125 സിസി ബൈക്കിന്റെ പവര്‍ നല്കുന്ന ഡിസ്കവര് 100 ടി, 4 വാല്‍വ് ഡിടിഎസ്-എെ എന്‍ജിനോടു കൂടിയതാണ്. മണിക്കൂറിനു 100 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കും. 5 സ്പീഡ് ഗിയര്‍ബോക്സ്, കുറഞ്ഞ വേഗത്തിലും മങ്ങലില്ലാത്ത പ്രകാശത്തിന് ഡിസി ഹെഡ്ലാംപ്, ഓട്ടോ ചോക്ക് തുടങ്ങി സവിശേഷതകളേറെയുണ്ട്. കൊച്ചി ഷോറൂം വില 51639 രൂപ.
തൃശൂര്‍ • എറണാകുളം സ്വദേശികളായ കമിതാക്കളെ കൈപ്പറന്പ് പെട്രോള്‍ പന്പിനു സമീപം...
