കച്ചവടം മെച്ചപ്പെടുത്താന്‍ വില കുറയ്ക്കുന്നത് എല്ലാ വ്യാപാര മേഖലയിലും പയറ്റി തെളിഞ്ഞ തന്ത്രമാണ്. ഏറെ സ്വപ്നങ്ങളോടെ അവതരിപ്പിച്ച സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ ‘ഫോഴ്സ് വണ്‍ പ്രതീക്ഷിച്ച വില്‍പ്പനയുടെ പകുതി പോലും കൈവരിക്കാതെ വന്നപ്പോള്‍ നിര്‍മാതാക്കളായ ഫോഴ്സ് മോട്ടോഴ്സ് പയറ്റാന്‍ ഒരുങ്ങുന്നതും ഈ തന്ത്രം തന്നെ. എങ്കിലും വില്‍പ്പന മെച്ചപ്പെടുത്താന്‍ നിലവിലുള്ള വാഹനത്തിന്റെ വില കുറയ്ക്കുന്നതിനു പകരം‘ഫോഴ്സ് വണ്ണിന്റെ ‘ബജറ്റ് രൂപാന്തരം അവതരിപ്പിക്കാനാണത്രെ ഫോഴ്സ് മോട്ടോഴ്സിന്റെ പദ്ധതി.
വിലയ്ക്ക് അമിത പരിഗണന നല്‍കുന്നവരെ ലക്ഷ്യമിട്ടു പരിമിത സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ‘ഫോഴ്സ് വണ്‍ ആവും ‘ബജറ്റ് രൂപത്തില്‍ വില്‍പ്പനയ്ക്കെത്തുക. അതേസമയം, എ. ബി. എസ്., എയര്‍ ബാഗ്, ഓള് വീല്‍ ഡ്രൈവ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള, ആഡംബര സന്പന്നമായ മോഡല്‍ വിപണിയില്‍ തുടരുകയും ചെയ്യും. ഇരുവകഭേദങ്ങളും അടുത്ത ഫെബ്രുവരിയോടെ വില്‍പ്പനയ്ക്കു തയാറാവുമെന്നാണു സൂചന.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സമാഹരിച്ച സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും സങ്കലനമാണു ‘ഫോഴ്സ് വണ്‍. വാഹനത്തിന്റെ അടിസ്ഥാന രൂപകല്‍പ്പനയ്ക്കു ഫോഴ്സിന്റെ കടപ്പാട് ചൈനയിലെ ഗ്വാങ്ഡോങ് ഫോഡെ ‘എക്സ്പേ്ളാററിനോടാണ്. ലോട്ടസ് എന്‍ജിനീയറിങ് ട്യൂണിങ് നിര്‍വഹിച്ച സസ്പെന്‍ഷനും ഡെയ്മ്ലര് നിര്‍മിത 2.2 ലീറ്റര്‍, നാലു സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുമാണു ‘ഫോഴ്സ് വണ്ണിലുള്ളത്. ഈ എന്‍ജിനു പരമാവധി 140 ബി. എച്ച്. പി. കരുത്തും 320 എന്‍. എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്സാണു ട്രാന്സ്മിഷന്. വിപണിയില്‍ ‘ടാറ്റ സഫാരിയും ‘മഹീന്ദ്ര സ്കോര്പിയോയുമൊക്കെയാണു ‘ഫോഴ്സ് വണ്ണിന്റെ എതിരാളികള്‍.
‘ഫോഴ്സ് വണ്ണിന്റെ പുതുരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനു പുറമെ വിപണന ശൃംഖല വിപുലീകരിക്കാനും ഫോഴ്സ് മോട്ടോഴ്സ് നടപടി തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനിക്കുന്പോള്‍ ഡീലര്‍ഷിപ്പുകളുടെ ണ്ണം ഇരട്ടിയാക്കി, 50 കടത്താനാണു തീരുമാനം.
പോരെങ്കില്‍ ഫോഴ്സ് മോട്ടോഴ്സിന്റെ വിവിധാേദ്ദേശ്യ വാഹനവും അടുത്ത വര്‍ഷം പുറത്തെത്തുന്നുണ്ട്. മെഴ്സീഡിസ് ബെന്‍സിന്റെ ‘വിയാനോയുടെ മുന്‍ തലമുറയില്‍ അധിഷ്ഠിതമായ ഈ ലക്ഷ്വറി എം. പി. വി., വിലയിലും നിലവാരത്തിലുമെല്ലാം ‘ടൊയോട്ട ഇന്നോവ, ‘മഹീന്ദ്ര സൈലോ തുടങ്ങിയവയോടാവും ഏറ്റുമുട്ടുക. ‘ഫോഴ്സ് വണ്ണിലെ 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് തന്നെയാവും ഈ എം. പി. വിക്കും കരുത്തേകുക.
ന്യൂഡല്‍ഹി • ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറിയായി കേരളത്തില്‍ നിന്നു...

