ലണ്ടന്‍• രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം റോജര്‍ ഫെഡറര്‍ വിന്പിള്ഡന് പുരുഷ ടെന്നിസ് സെമിഫൈനലില്‍. ഫൈനലിനു മുന്‍പു ഫൈനലിനോളം ആവേശം വിരിയുന്ന സെമിയില്‍ എതിരാളി നിലവിലെ ചാംപ്യന്‍ നൊവാക് യോക്കോവിച്ച്. ഒന്നര മണിക്കൂര്‍കൊണ്ടു റഷ്യക്കാരന് മിഖായേല്‍ യുഷ്ണിയെ 6_1, 6_2, 6_2 എന്ന സ്കോറിനു നിസ്സാരനാക്കിയാണ് ഫെഡറര്‍ അവസാന നാലിലെത്തിയത്. ഓള് ഇംഗ്ളണ്ട് ക്ലബ് റെക്കോര്‍ഡായ ഏഴാം കിരീടത്തിന് ഒപ്പമെത്തുക ലക്ഷ്യമിടുന്ന ഫെഡറര്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. ഫെഡററുടെ മുപ്പത്തിരണ്ടാം ഗ്രാന്സ്ലാം സെമിഫൈനലാണിത്. യുഎസ് താരം ജിമ്മി കോണേഴ്സുമായി 31 ഗ്രാന്സ്ലാം സെമിയുടെ റെക്കോര്‍ഡ് പങ്കിട്ടിരുന്ന ഫെഡറര്‍ ഇതോടെ മുന്നിലെത്തി.
ജര്‍മനിയുടെ ഫ്ളോറെയ്ന് മേയറെ 6_4, 6_1, 6_1 എന്ന സ്കോറിനു കീഴടക്കിയാണ് ടോപ് സീഡ് നൊവാക് യോക്കോവിച്ച് ഫെഡററുമായി സെമിഫൈനല്‍ അങ്കത്തിനൊരുങ്ങുന്നത്. മിക്സഡ് ഡബിള്‍ സെമിയില്‍ പെയ്സ്- വെസ്നിന സഖ്യം 6-3, 6-3ന് ആഷ്ലി ഫിഷര്‍- മോണ ബാര്‍ത്തല്‍ സഖ്യത്തെ തോല്പിച്ച് ക്വാര്‍ട്ടറിലെത്തി.
വനിതകളില്‍ പോളണ്ടിന്റെ മൂന്നാം സീഡ് അഗ്നിയേസ്ക റാഡ്വാന്‍സ്ക റഷ്യയുടെ മരിയ കിരിലെങ്കോയെ 7_5, 4_ 6, 7_5നു തോല്പിച്ച് ആദ്യമായി സെമിയിലെത്തി. അഗ്നിയേസ്കയുടെ മുന്‍ ഡബിള്‍സ് പങ്കാളിയാണു കിരിലെങ്കോ. മൂന്നാം സെറ്റ് 4_4 എന്ന നിലയിലായപ്പോള്‍ മഴ വന്നെങ്കിലും കളി പുനരാരംഭിച്ചപ്പോള്‍ 15 മിനിറ്റുകൊണ്ട് അഗ്നിയേസ്ക വിജയം ഉറപ്പാക്കുകയായിരുന്നു. ജര്‍മന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടത്തില്‍ സബീന്‍ ലിസിക്കിയെ 6_3, 6_7, 7_5നു തോല്പിച്ച എട്ടാം സീഡ് ആഞ്ജലിക്യു കെര്‍ബര്‍ ആണ് സെമിയില്‍ അഗ്നിയേസ്കയുടെ എതിരാളി. ഫൈനലിലെത്തിയാല്‍ അഗ്നിയേസ്കയ്ക്കു ലോക റാങ്കിങ്ങിലും ഒന്നാമതെത്താം. നിലവിലെ ചാംപ്യന്‍ പെട്രോ ക്വിറ്റോവയെ കീഴടക്കി സെമിയിലെത്തിയ സെറീന വില്യംസ് വിക്ടോറിയ അസരങ്കെയെ നേരിടും.
ദമാം • ഹജ്, ഉംറ വീസകളിലെത്തി അനധികൃതമായി സൗദിയില്‍ കഴിയുന്നവര്‍ക്കു...

