ഉത്തര്‍പ്രദേശില്‍ അലഹാബാദിലെ പ്രയാഗില്‍ മഹാകുംഭമേളയ്ക്കു തിരക്കിട്ട ഒരുക്കങ്ങള്‍. 12 വര്‍ഷത്തിലൊരിക്കലാണു പ്രയാഗില്‍ കുംഭമേള നടക്കുക. ഇത്തവണ 2013 ജനുവരി 14നു മകരസംക്രാന്തി ദിനത്തില്‍ ആരംഭിക്കുന്ന മേള മാര്‍ച്ച് 10നു മഹാശിവരാത്രിയോടെയാണു സമാപിക്കുക. എട്ടു കോടിയിലേറെ ജനങ്ങള്‍ പങ്കെടുക്കുമെന്നാണുകരുതുന്നത്.
ഹിന്ദുക്കളുടെ ഏറ്റവും വലിയ ആരാധനാവേളകളിലൊന്നായ കുംഭമേള ഇന്ത്യയില്‍ നാലു സ്ഥലത്താണു നടക്കുന്നത് _ ഹരിദ്വാര്‍, പ്രയാഗ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളില്‍. മൂന്നു വര്‍ഷം ഇടവിട്ട് ഒാരോ സ്ഥലത്തും കുംഭമേള നടത്തും. അങ്ങനെ വരുന്പോള്‍ ഒരു സ്ഥലത്തു കുംഭമേള വരിക 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. കഴിഞ്ഞ കുംഭമേള 2009ല്‍ ഹരിദ്വാറിലായിരുന്നു.
ഇത്തവണ കുംഭമേള നടക്കുന്ന പ്രയാഗിനു കൂടുതല്‍ പ്രാധാന്യമുണ്ട്. ഇതു മൂന്നു പുണ്യനദികളുടെ സംഗമസ്ഥാനത്തു നടക്കുന്ന കുംഭമേളയാണ്. മറ്റു മൂന്നിടത്തും ഒാരോ നദിയുടെ കരയിലാണു കുംഭമേള നടക്കുന്നത്. ഹരിദ്വാറില്‍ ഗംഗയുടെയും നാസിക്കില്‍ ഗോദാവരിയുടെയും ഉജ്ജയിനിയില്‍ ക്ഷിപ്രയുടെയും തീരങ്ങളിലാണു മേള. എന്നാല്‍ ഗംഗയും യമുനയും നേരിട്ടു കാണാനാവാത്ത സരസ്വതീനദിയും സംഗമിക്കുന്ന സ്ഥലമാണു പ്രയാഗ്.
കുംഭമേള നടക്കുന്ന മൂന്നുമാസവും സ്നാനത്തിന് അനുയോജ്യമാണെങ്കിലും വിശേഷദിവസങ്ങളിലെ സ്നാനം കൂടുതല്‍ പുണ്യപ്രദമാണെന്നാണു വിശ്വാസം. ഇത്തവണത്തെ ഇത്തരം ദിവസങ്ങളും ഒാരോ സ്നാനത്തിനും വന്നെത്തുമെന്നു കണക്കാക്കുന്ന ജനങ്ങളുടെ കണക്കും: ജനുവരി 14 മകരസംക്രാന്തി _ ഒരു കോടി 10 ലക്ഷം പേര്, ജനുവരി 27 പൗഷപൂര്‍ണിമ _ 55 ലക്ഷം, ഫെബ്രുവരി 10 മൗനി അമാവാസി _ മൂന്നുകോടി അഞ്ചുലക്ഷം, ഫെബ്രുവരി 15 വസന്ത പഞ്ചമി _ ഒരു കോടി 93 ലക്ഷം, ഫെബ്രുവരി 25 മാധിപൂര്ണിമ _ ഒരു കോടി 65 ലക്ഷം, മാര്‍ച്ച് 10 മഹാശിവരാത്രി _ 55 ലക്ഷം.
കുംഭമേളയുടെ വിജയത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും നടത്തിവരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അലഹാബാദിലേക്കു പ്രത്യേക ട്രെയിനുകള്‍ ഒാടിക്കുന്നുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട അഖാഡകളും ആശ്രമങ്ങളും ഇവിടെ തീര്‍ഥാടകര്‍ക്കു താമസിക്കാന്‍ ടെന്റുകള്‍ പണിയുന്നുണ്ട്. തിരക്കു കണക്കിലെടുത്തു കര്‍ശനമായ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമേളയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട് _
തിരുവനന്തപുരം• ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ...

