കൊല്ലം• രാത്രി പട്രോളിങ്ങിനിടെ പൊലീസുകാരനെ കൊലപ്പെടുത്തിയ ആട് ആന്റണിയുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ആന്റണിക്കൊപ്പം കാണാതായ സൂസന് എന്ന സ്ത്രീയെയും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. ഏപ്രില്‍ 18നു ഉച്ചയ്ക്കു 12 മണിയോടു കൂടിയാണ് ഇരുവരും ബാങ്കിലെത്തിയത്.
വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു ആട് ആന്റണിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് അന്വേഷണ സംഘം ഈ വഴിക്കു തിരിഞ്ഞത്. ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ തിരുവനന്തപുരത്തെ ഒരു ബാങ്കിലെത്തിയതായിരുന്നു ആട് ആന്റണി. 12 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ കൊല്ലം പൊലീസാണ് പുറത്തുവിട്ടത്. ആറു സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ആട് ആന്റണി മൊബൈല്‍ ഉപയോഗിക്കുന്നിലെ്ലന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ അയാള്‍ സിം മാറ്റിയിട്ടു ഫോണ്‍ ഉപയോഗിക്കുന്നതായി ഐഎംഇഎ നന്പര് പിന്തുടര്ന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പ്രധാനമായും തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് സംഘം അന്വേഷണം നടത്തുന്നത്.
ഇൗ പ്രദേശങ്ങളില്‍ ഇയാള്‍ക്കു ഒളിയിടങ്ങളുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകള്‍ ആന്റണി അനായാസമായി കൈകാര്യം ചെയ്യും എന്നതും ഇൗ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നു. ഇൗ സ്ഥലങ്ങളിലെ മാധ്യമങ്ങളില്‍ കൂടി ദ്യശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു.
ഹോണ്ടയുടെ ജാസിനു പിന്നാലെ ചെക്ക് നിര്‍മാതാക്കളായ സ്കോഡയുടെ ഫാബിയയും ഇന്ത്യയോടു...

