ബോളിവുഡില്‍ ചിറകു വിടര്‍ത്താന്‍ പൃഥ്വിരാജ്. യഷ്ചോപ്രയുടെ പുതിയ ചിത്രമായ ഒൗറംഗസീബിലാണു നായക പ്രധാന്യമുള്ള വേഷം പൃഥ്വിരാജ് ചെയ്യുന്നത്. ഇഷ്ക്സാദിയയിലെ നായകന് രാജ് കപൂറാണ് ചിത്രത്തില്‍ പൃഥ്വിരാജി നൊപ്പം. റാണി മുഖര്‍ജിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം അയ്യ എന്ന ചിത്രം റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണു പൃഥ്വിക്കു ബോളിവുഡില്‍ നിന്നു പുതിയ ഒാഫര്‍. അതുല്‍ സബര്വാളാണു ചിത്ര ത്തിന്റെ സംവിധായകന്. റാണി മുഖര്‍ജിയാണു പൃഥ്വിക്കു പുതിയ റോള്‍ വാങ്ങി നല്കിയെതെന്ന സംസാരമുണ്ട്.
ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. മലയാളത്തില്‍ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ചെറുതെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച പൃഥ്വി രാജ് ഇനി പൂര്‍ണ്ണമായും ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്നാണ് അറിയേണ്ടത്. തമിഴില്‍ കുറവല്ലാത്ത ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച പൃഥ്വിക്കു അന്യഭാഷകള്‍ പെട്ടെന്നു വഴങ്ങുമെന്നതും വിജയഘടകമാണ്. ഇപ്പോള്‍ ഷാജി കൈലാസിന്റെ സിംഹാസനത്തില്‍ അഭിനയിക്കുന്ന പൃഥ്വിരാജിന്റെ അടുത്ത മലയാള ചിത്രം ലാല്‍ ജോസിനൊപ്പമാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ.
സിഡ്നി• ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തിലെ ‘ഉരുക്കു വനിതയെന്നു പേരുകേട്ട...

