ചെന്നൈ • രാജ്യത്ത് ടെലികോം വിപ്ളവത്തിന്റെ രണ്ടാം ഘട്ടത്തിന് വഴിയൊരുക്കുന്ന വിധം കാര്യമായ മാറ്റങ്ങളോടെ പുതിയ ടെലികോം നയം പ്രഖ്യാപിക്കുമെന്ന് എെടി ടെലികമ്യൂണിക്കേഷന്‍ സഹമന്ത്രി സച്ചിന് പൈലറ്റ് പറഞ്ഞു.
ഇൗ മാസം നാലുവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 93 കോടി മൊബൈല്‍ ഫോണുകളാണുള്ളത്. ടെലികോം വിപ്ളവത്തിന്റെ ആദ്യ പാദമായ 1998 മുതല്‍ 2006 വരെ വലിയ വികസനമാണ് കണ്ടത്. 15 മുതല്‍ 18 വരെ ദശലക്ഷം മൊബൈല്‍ ഫോണുകളോ സിം കാര്‍ഡുകളോ പ്രതിമാസം വില്പനയുണ്ട്. ഇപ്പോള്‍ കാലത്തിനനുസരിച്ച് പുതിയ നയവും തയാറായിക്കഴിഞ്ഞു.ശബ്ദം, എസ്എംഎസ് എന്നിവ വഴിയുള്ള ആശയ വിനിമയത്തിലൂടെയല്ല ഇനി ടെലികോം രംഗത്തു വരുമാനമുണ്ടാക്കാനാകുക.
ഡേറ്റ സര്‍വീസ്, ഇന്‍ഫര്‍മേഷന്‍ _ എന്റര്‍ടെയിന്‍മെന്റ് ആപ്ളിക്കേഷന്‍ എന്നിവയ്ക്കാണ് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയുക. ഇൗ രംഗത്തെ ആഗോള വിപണിയില്‍ ശക്തമാകാന്‍ ഇന്ത്യക്കു കഴിയും. പുതിയ നയത്തില്‍ ഇതിന് ഉൗന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അല്‍കാടെല്‍ _ ലൂസന്റ് ഇന്ത്യയുടെ ഗവേഷണ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിന് പൈലറ്റ്.
ലഹോര്‍ • തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)...

