സൂപ്പര്‍ സ്പോര്‍ട്സ് കാറായ ‘ആര് എയ്റ്റിന്റെ പുതു രൂപം ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഒൌഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രകടനക്ഷമതയേറിയ കാറിന്റെ വിവിധ വകഭേദങ്ങള്‍ക്ക് 1.35 മുതല്‍ 1.74 കോടി രൂപ വരെയാണു ഡല്‍ഹിയിലെ ഷോറൂം വില. ഡല്‍ഹിയില്‍ നടന്ന കാര്‍ അവതരണ ചടങ്ങിനു പകിട്ടേകാന്‍ ഹിന്ദി ചലച്ചിത്ര താരങ്ങളായ സെയ്ഫ് അലി ഖാന്, ദീപിക പദുക്കോണ്‍, അമീഷ പട്ടേല്‍ എന്നിവരും എത്തിയിരുന്നു.
മൂന്നു വകഭേദങ്ങളിലാണ് ‘ആര് എയ്റ്റ് എത്തുന്നത്: 4.2 ലീറ്റര്‍ എന്‍ജിനുള്ള ‘വി എയ്റ്റ് കൂപ്പെ, 5.2 ലീറ്റര്‍ എന്‍ജിനുള്ള ‘വി 10 കൂപ്പെ, ‘വി 10 സ്പൈഡര്‍. കഴിഞ്ഞ ജൂലൈയില്‍ ആദ്യമായി ഇന്ത്യയിലെത്തിയ ‘ആര് എയ്റ്റില്‍ ആര് ട്രോണിക്കിനു പകരം ഇപ്പോള്‍ ഏഴു സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷനും ലഭ്യമാണ്. ഇതോടെ ഈ കാറിനു നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ മുന്‍പത്തേതിനെ അപേക്ഷിച്ച് 0.3% സമയം കുറവ് മതിയെന്ന വ്യത്യാസവുമുണ്ട്. ‘വി എയ്റ്റ് കൂപ്പെയ്ക്ക് 134.55 ലക്ഷം രൂപ വിലമതിക്കുന്പോള് ‘വി എയ്റ്റ് കൂപ്പെയ്ക്ക് 157.88 ലക്ഷമാണു വില; ‘വി 10 സ്പൈഡര്‍ സ്വന്തമാക്കാന്‍ 173.55 ലക്ഷം രൂപ മുടക്കണം.
ഈ വര്‍ഷമാദ്യം പുറത്തിറക്കിയ ‘ക്യു ഫൈവും ഇപ്പോള്‍ അവതരിപ്പിച്ച ‘ആര് എയ്റ്റും ചേരുന്നതോടെ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ വിഭാഗത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കന്പനിക്കു കഴിയുമെന്ന് ഒൌഡി ഇന്ത്യ മേധാവി മൈക്കല്‍ പെര്‍ഷ്കെ പ്രത്യാശിച്ചു.
അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ നടത്താനായി കന്പനി പ്രഖ്യാപിച്ച മൂന്നു കോടി യൂറോ(ഏകദേശം 214 കോടി രൂപ)യുടെ നിക്ഷേപ പദ്ധതി കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതി ഈ വര്‍ഷം മധ്യത്തില്‍ ചേരുന്ന ബോര്‍ഡ് യോഗം പരിഗണിക്കും.
ഒൌറംഗബാദില് ഫോക്സ്വാഗന് ഗ്രൂപ്പില്‍പെട്ട സ്കോഡയ്ക്കുള്ള നിര്‍മാണശാലയില്‍ ഒൌഡി സ്ഥാപിക്കുന്ന മൂന്നാമത്തെ അസംബ്ളി ലൈനിന്റെ നിര്‍മാണവും കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. എസ് യു വിയായ ‘ക്യു സെവനിനൊപ്പം മറ്റൊരു മോഡല്‍ കൂടി ഈ അസംബ്ളി ലൈനില്‍ നിന്നു പുറത്തെത്തും.
ഹൈദരാബാദ് • ഐപിഎല്‍ ക്രിക്കറ്റിലെ കോഴ വിവാദത്തില്‍ പോരാട്ടവീര്യം ചോര്‍ന്ന...

