കൂത്താട്ടുകുളം• പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കൂത്താട്ടുകുളം നാക്കാട്ടുമഠത്തില്‍ പി.കെ. ബാലകൃഷ്ണപിള്ള(89) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് വെളിയന്നൂരിലെ വീട്ടുവളപ്പില്‍. വെളിയന്നൂര്‍ വന്ദേമാതരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥാപകനും പ്രഥമ ഹെഡ്മാസ്റ്ററുമാണ്.
പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് ചെയര്മാന്, എം.പി. മന്മഥന് സ്മാരക ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രകൃതിജീവന സമിതി പ്രസിഡന്റ്, എന്‍എസ്എസ് പ്രതിനിധി സഭാംഗം, രാമനാട്ടുകര ടിടിഐ പ്രധാനാധ്യാപകന്, സിജെ സ്മാരക പ്രസംഗ സമിതി വൈസ് പ്രസിഡന്റ്, പ്രൈവറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: എന്‍. ഈശ്വരിയമ്മ (കൂത്താട്ടുകുളം ഹൈസ്കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: ഗിരിജ, ബി. ഹരിദാസ്, സരിത. മരുമക്കള്‍: അശോക്, പ്രിയ പി. നായര്‍, അഡ്വ. രമേഷ് ബാബു
കൊച്ചി • സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റായി പി. എ. അലക്സാണ്ടറും...

