ലണ്ടന്‍• പാലും പാല് ഉല്പന്ന ങ്ങളും ഏറെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍നിന്നു നൊബേല്‍ സമ്മാന ജേതാക്കളും ഏറെയുണ്ടാകു ന്നുവെന്ന് പഠനം. നേരത്തേ പുറത്തുവന്ന മറ്റൊരു പഠനം പറഞ്ഞതു ചോക്ലേറ്റ് ധാരാളം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍നിന്ന് ഏറെ നൊബേല്‍ സമ്മാന ജേതാക്കള്‍ ഉണ്ടാകുന്നുവെന്നാണ്. ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതാണു ചോക്ലേറ്റ് എന്നു സാരം. ചോക്ലേറ്റ് പ്രബന്ധ ത്തിന്റെ പിന്നാലെ പോയാണു പുതിയ ഗവേഷകര്‍ പാല് മാഹാത്മ്യ ത്തില്‍ എത്തിചേ്ചര്ന്നത്.
കാരണം ലളിതം; ചോക്ലേറ്റില്‍ പാല് ചേര്‍ക്കാറുണ്ട്. 22 രാജ്യങ്ങളിലെ ആളോഹരി പാല് ഉപഭോഗം കണ്ടെത്തിയാണു പുതിയ നിഗമനം. സ്വീഡനാണ് ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനങ്ങള്‍ സ്വന്തമാ ക്കിയ രാജ്യം _ 33 എണ്ണം. ഇവിടത്തെ ജനങ്ങളുടെ ആളോഹരി വാര്‍ഷിക പാല് ഉപഭോഗം 340 കിലോയാണ്. സ്വിറ്റ്സര്‍ലന്‍ഡിനു 32 നൊബേല്‍ സമ്മാനങ്ങള്‍ ലഭിച്ചു.
അവിടത്തെ പാല് ഉപഭോഗം 300 കിലോ. ചൈനയിലാണു നൊബേല്‍ സമ്മാന ജേതാക്കള്‍ കുറവ്. അവിടെ ആളോഹരി പാല് ഉപഭോഗം ഏറ്റവും കുറവാണ് _ 25 കിലോ. പാലില്‍ വൈറ്റമിന്‍ ഡി ഏറെയുണ്ടെ ന്നും അതു മസ്തിഷ്കത്തിന്റെ ശേഷി വര്‍ധിപ്പിക്കുമെന്നുമാണു വിശദീകരണം.
തൃശൂര്‍ • റിട്ടയേര്‍ഡ് കോളജ് ടീചേ്ചഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം 25ന്...

