പാന്‍മസാല ഉപയോഗം മൂലമുള്ള അര്‍ബുദവും മരണവും പെരുകുന്ന തായി തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) നടത്തിയ പഠനത്തില്‍ വ്യക്തമായി. ചുണ്ട്, നാക്ക്, മോണ, വായുടെ ഉള്‍വശം, അന്നനാളവും അനുബന്ധ ഭാഗങ്ങളും, ആമാശയം, ശ്വസന നാളി, ശ്വാസകോശം, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളിലാണ് ഇതുമൂലം അര്‍ബുദം ബാധിക്കുക. അര്‍ബുദ ബാധിതരായവരില്‍ പുരുഷന്മാരെക്കാള് സ്ത്രീകളുടെ എണ്ണം കുറവാണ്.
ആര്‍സിസിയില്‍ വരാതെ മറ്റിടങ്ങളില്‍ ചികിത്സ തേടുന്നവരുടെയും ചികിത്സ തേടാതെ മരിക്കുന്നവരുടെയും എണ്ണംകൂടി കണക്കാക്കിയാല്‍ ഭീമമായ വര്‍ധനയാണ് കാണിക്കുന്നത്. ആര്‍സിസി തുടങ്ങിയ 1982ല്‍ 972 പുരുഷന്മാരും 311 സ്ത്രീകളുമാണ് പുകയില ഉപയോഗംമൂലമുള്ള അര്‍ബുദത്തിന് ചികിത്സതേടിയെത്തിയത്. 2009ല്‍ എത്തിയപ്പോള്‍ 2417 പുരുഷന്മാരും 729 സ്ത്രീകളും ഇതേ കാര്യത്തിനു ചികിത്സതേടി.
പുകയിലമൂലം അര്‍ബുദം വന്നവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് 2009ല്‍ പഠനം നടത്തിയപ്പോള്‍ അഞ്ചു വയസ്സില്‍ താഴെയുള്ളവരില്‍ അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. ആകെയുള്ള കാന്‍സര്‍ രോഗികളുടെ 0.2 ശതമാനം. 25 മുതല്‍ 29 വരെ പ്രായമുള്ളവരില്‍ ഇതു നേരെ ഇരട്ടിയായി 0.4 ശതമാനമായി ഉയര്‍ന്നു. 3034 പ്രായഗ്രൂപ്പിലുള്ളവരില് 27 യുവാക്കളും 12 യുവതികളുമുണ്ടായിരുന്നുവെങ്കില് 3539 പ്രായ ഗ്രൂപ്പായപ്പോള്‍ ഇത് 57 പുരുഷന്മാരും 21 സ്ത്രീകളുമായി വീണ്ടും വര്‍ധിച്ചു.
പിന്നീടുള്ള ഓരോ പ്രായഗ്രൂപ്പിലും പാന്മസാലയുടേയോ പുകയിലയുടേയോ ഉപയോഗം മൂലമുള്ള കാന്‍സറിന്റെ എണ്ണം പിന്നെയും കൂടി. 2009ല്‍ മാത്രം ആര്‍സിസിയില്‍ 3179 പേരാണ് പുകയില അനുബന്ധ കാന്‍സറിന് ഡോക്ടറെത്തേടിയെത്തിയത്. കാന്‍സര്‍ രോഗികളായി ആര്‍സിസിയില്‍ എത്തുന്നവരുടെ 15 മുതല്‍ 29 ശതമാനം വരെയാണ് പുകയില ഉപയോഗം മൂലം രോഗികളായി എത്തുന്നത്.
പാന്മസാലയും ഗുഡ്കയും നിരോധിക്കണമെന്നഭ്യര്ഥിച്ച് ആര്‍സിസി 2011ല്‍ കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പാന്‍മസാല എന്ന പേരുതന്നെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ആര്‍സിസിയുടെ കത്തിലുണ്ട്. പാന്മസാലയില് അടയ്ക്കയ്ക്കും വെറ്റിലയ്ക്കും പുറമേ അജ്ഞാതമായ കുറെ വസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിയാന്‍ ഇത് ഉപയോഗിക്കുന്ന ആളിന് മാര്‍ഗമില്ല. ഇത് ട്രേഡ് രഹസ്യമാണ്. ഗുഡ്കയില്‍ പുകയിലയുടെ അംശമുണ്ട്. പാന്മസാലയില് അതില്ലതാനും.
ഇന്ത്യയിലെ ജനസംഖ്യയില്‍ 35 ശതമാനം പേര് പുകയില ഉപയോഗിക്കുന്നതില്‍ 21 ശതമാനവും ഗുഡ്കപോലുള്ള ഉല്പന്നങ്ങളാണ് ഉപയോഗിക്കുക. ഇത് കാന്‍സര്‍ മാത്രമല്ല, മറ്റനേകം രോഗങ്ങള്‍ക്കും വഴിതെളിക്കുന്നു. അടുത്തിടെ കേരള സര്‍ക്കാര്‍ ഇത്തരം ഉല്പന്നങ്ങള് നിരോധിച്ചതുമാത്രമാണ് ഏക ആശ്വാസം.
കോയന്പത്തൂര്‍ • വാതുവയ്പ് ഇടപാടുകളുമായി ബന്ധമുള്ള മൂന്നു പേര് കൂടി...

