വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനത്തിന്റെയും ചുറ്റുംപരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി നിശ്ചിതദൂരം പരിസ്ഥിതിലോലമേഖലയായി നിശ്ചയിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നടപ്പാക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി.
ഇതുസംബന്ധിച്ചു ഫെബ്രുവരി 15നു മുന്‍പ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം സമര്പ്പിച്ചിലെ്ലങ്കില് എല്ലാ വന്യജീവിസങ്കേതങ്ങളുടെയും 10 കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമായി സ്വമേധയാ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനിലപാട്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമേ ലോല മേഖലകള്‍ നിശ്ചയിക്കു. ഇതിനായി വന്യജീവിസങ്കേതങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ യോഗങ്ങള്‍ ചേരും.
എംഎല്‍എമാരായ ടി.എന്‍. പ്രതാപന്, വി.ഡി. സതീശന്, എന്‍. ഷംസുദ്ദീന് എന്നിവര്‍ ഇത്തരം സമിതികളില്‍ അംഗങ്ങളാണെന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വള്ളിയില്‍ ഗോപിനാഥ്, ഉത്തരമേഖല വൈല്‍ഡ് ലൈഫ് സിസിഎഫ് ഒ.പി. കലേര്‍ എന്നിവര്‍ അറിയിച്ചു. ലോല മേഖലകള്‍ നിശ്ചയിക്കാനുള്ള ശ്രമം 2002ല്‍ തുടങ്ങിയതാണെങ്കിലും പുരോഗതി ഇല്ലാത്തതിനാല്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു.
ലോല മേഖലകള്‍ നിശ്ചയിക്കുന്നതു സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളാണ് സുപ്രീം കോടതിയുടെ മുന്പിലുള്ളത്: ഓരോ വന്യജീവിസങ്കേത്തിന്റെയും പത്തുകിലോമീറ്റര്‍ വരെയുള്ള ദുരം ലോല മേഖലയായി പ്രഖ്യാപിക്കുകയെന്ന കേന്ദ്രനിര്‍ദേശമാണ് ഒന്ന്. വന്യജീവിസങ്കേതത്തിന്റെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ 100 മീറ്റര്‍ മുതല്‍ രണ്ടു കിലോമീറ്റര്‍വരെ ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി എംപവേര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മറ്റൊന്ന്. പൊതുവേ സ്വീകാര്യമായ നിര്‍ദേശം സമര്‍പ്പിക്കാനാണ് തങ്ങളുടെ നീക്കമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനവാസത്തിനു ബുദ്ധിമുട്ടില്ല
ലോല മേഖലയായി പ്രഖ്യാപിക്കുന്ന മേഖലകളിലെ മനുഷ്യവാസത്തിന് തടസ്സമില്ല. വീടുനിര്‍മാണത്തിനോ ഭൂമി വില്‍പ്പനയ്ക്കോ വിലക്കുണ്ടാകിലെ്ലന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കുടിയിറക്കുകയും ഇല്ല. നിരോധിതപ്രവൃത്തികള്, നിയന്ത്രിതവും ഭാഗികമായി അനുവദിക്കുന്നതുമായ പ്രവൃത്തികള്‍ എന്നീ കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിനു ശുപാര്‍ശ ചെയ്യാം. ഖനനം, പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, പ്ളാസ്റ്റിക്, മാലിന്യനിക്ഷേപം, വന്‍കിട ജലപദ്ധതികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ള വിറക് വിപണനം എന്നിവ നിരോധനപരിധിയില്‍ വരാം. വലിയ കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, ജലവൈദ്യുത പദ്ധതികള്‍, രാത്രിയാത്രാ എന്നിവയ്ക്കും നിയന്ത്രണം വരാം. നിരീക്ഷണ സമിതിയും സംസ്ഥാന സര്‍ക്കാരിനു ശുപാര്‍ശ ചെയ്യാം.
ന്യൂഡല്‍ഹി• ഇന്ത്യയുടെ ഒളിംപിക്സ് സസ്പെന്ഷന് പിന്‍വലിക്കുന്നതിനുള്ള...

