ശാസ്ത്രലോകത്തിന് അപരിചിതരായിരുന്ന 12 ഇനം ‘പുലികളായ ചിലന്തികളെ കണ്ടെത്തി. ഗവേഷകനും തേവര എസ്എച്ച് കോളജ് സുവോളജി വിഭാഗം അധ്യാപകനുമായ സാംസണ് ഡേവിസാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ചിലന്തികളെ കണ്ടെത്തിയത്. വല നെയ്ത് ഇരയെ പിടികൂടുന്ന പതിവിനു വിപരീതമായി ഇരയുടെ മേല്‍ പുലിയെ പോലെ ചാടി വീണു കീഴ്പ്പെടുത്തുന്ന ചെറു ചിലന്തികളുടെ പുതിയ സംഘത്തെയാണു സാംസണ് കണ്ടെത്തിയത്.
‘സാള്‍ട്ടിസിഡേ കുടുംബാംഗങ്ങളാണു കണ്ടെത്തിയ ചിലന്തികളെന്നു സാംസണ് പറഞ്ഞു. ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ തേവര കോളജ് നല്കിയ സഹകരണത്തിന് ആദരവ് എന്ന നില യില്‍‘മിര്മരാക്നേ എസ്സൈഎച്ച്സി എന്നാണ് ഒരു ചിലന്തിക്കു പേരു നല്‍കിയത്.
മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങള്‍ കൂടാതെ മഴവില്‍ നിറത്തില്‍ മിന്നിത്തിളങ്ങുന്ന ശരീരത്തോടു കൂടിയ ചിലന്തികളാണ്. ചിലതിന് ഉറുന്പുക ളുടെയും വണ്ടുകളുടെയും രൂപസാദൃശ്യമാണുള്ളത്. ഉറുന്പുകളെ അനുകരിക്കുന്ന ഏഴിനം ചിലന്തികളെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നാലെണ്ണം പുതിയവയാണെന്നു സാംസണ് പറയുന്നു. ‘മിര്മരാക്നെ എസ്സൈഎച്ച്സിയെ കൂടാതെ ‘മിര്മരാക്നെ കൊച്ചി, ‘മിര്മരാക്നെ മാത്യുയി, ‘മിര്മരാക്നെ നാരായണി എന്നിവയാണു മറ്റുള്ളവ.
ചിലന്തി ഗവേഷകരായ എ.പി. മാത്യുവിനോടും ക്രാമര്‍ നാരായണനോടുമുള്ള ആദരസൂചകമായാണു രണ്ടു ചിലന്തികള്‍ക്കു പേരിട്ടത്. ഇടമലയാര്‍, വയനാട്, തെന്മല, ഇടുക്കി എന്നിവിടങ്ങളില്‍ ആറു വര്‍ഷത്തോളം നീണ്ട അന്വേഷണങ്ങള്‍ ക്കൊടുവിലാണു പുതിയ ചിലന്തികളെ കണ്ടെത്തിയത്.
തിരുവനന്തപുരം• ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എല്‍....

