സംവിധായകന് എംഎ നിഷാദ് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് പത്മപ്രിയ. നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കും. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞ് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പറയേണ്ട സമയത്ത് എല്ലാം പറയും, പത്മപ്രിയ മനോരമ ഒാണ്‍ലൈനോട് പറഞ്ഞു.
പത്മപ്രിയയുടെ മാനേജര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട് നടി മധുരബസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പല തവണ തടസപ്പെടുത്തി യെന്നും ആരോപിച്ച് സംവിധായകന് എംഎ നിഷാദ് പ്രൊഡ്യൂസര്‍ അസോസിയേ ഷന് പരാതി നല്‍കിയിരുന്നു. നിഷാദ് ഇക്കാര്യം മാധ്യമങ്ങളോടും വെളിപ്പെടുത്തി യിരുന്നു. പത്മപ്രിയുടെ നിസഹകരണം മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാ യെന്നാണ് നിഷാദ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പത്മപ്രിയ.
ഇതിനുമുന്‍പ് മൃഗം എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് സംവിധായകന് സാമി പത്മപ്രിയയുടെ കരണത്തടിച്ചത് വിവാദമായിരുന്നു. നടിയുടെ മുഖത്ത് ഭാവം വരുന്നില്ലെന്നാരോപിച്ചായിരുന്നു ഇത്. മലയാളി താരസംഘടനയായ അമ്മ ഉള്‍പ്പെടെ ഇതില്‍ പ്രതിഷേധിക്കുകയും എല്ലാവരും പത്മപ്രിയയുടെ ഭാഗം ചേരുകയും ചെയ്തി രുന്നു. സാമി ഇതേ തുടര്‍ന്ന് മാപ്പുപറയുകയും അദ്ദേഹത്തിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്തായാലും, പുതിയ വിവാദത്തിന്റെ ക്ളൈമാ ക്സ് കണ്ടറിയണം.
ഇടവേളയ്ക്കുശേഷം മലയാള ചലച്ചിത്രലോകത്തേക്കുള്ള കൈതപ്രം ദാമോദരന്‍ നന്പതൂരിയുടെ...

