റോട്ടര്‍ഡാം• ഹോളണ്ട് പരിശീലകന് ബെര്‍ട് വാന്‍ മാര്‍വിക്കിന്റെ തലയിലെ തൊപ്പി ഉറയ്ക്കുന്നില്ല. ഒരു കളിപോലും ജയിക്കാതെ യൂറോ കപ്പ് ഫുട്ബോളില്‍നിന്നു പുറത്തായ ടീമിന്റെ പരിശീലകനെ പുറത്താക്കാന്‍ മാധ്യമങ്ങളും കളിയാരാധകരും വാശിപിടിക്കുന്പോള് കളിക്കാര്‍ അതിനെതിരെ രംഗത്തെത്തി. മാര്‍വിക്കിന്റെ ഭാവി ഇതോടെ പ്രവചനത്തിനപ്പുറത്തായി.
തിങ്കളാഴ്ച ആംസ്റ്റര്‍ഡാമില്‍ മടങ്ങിയെത്തിയ ടീമില്‍നിന്ന് കോച്ചിനുവേണ്ടി ആദ്യമുയര്‍ന്ന ശബ്ദം വെസ്ലി സ്നൈഡറുടേതാണ്. കോച്ചിനെ പുറത്താക്കിയതുകൊണ്ടു ഹോളണ്ട് ടീമിലെ പ്രശ്നങ്ങള്‍ തീരില്ലെന്നു സ്നൈഡര്‍ പറഞ്ഞു. ടീമിന്റെ തന്ത്രങ്ങളും ആലോചനകളും അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന ടീമംഗത്തെ കണ്ടെത്തി പുറത്താക്കുകയാണു വേണ്ടത്. പരിശീലകന് എന്ന നിലയില്‍ മികച്ച സേവനമാണു മാര്വിക്കിന്റേത്. തോല്‍വിക്കു കോച്ചിനെ കുറ്റപ്പെടുത്താനാവില്ല. അദ്ദേഹത്തെ പുറത്താക്കുന്നത് എന്തിന് _ സ്നൈഡര്‍ ചോദിച്ചു.
മുപ്പത്തിയഞ്ചുകാരന് മാര്‍ക്ക് വാന്‍ ബൊമ്മല് വിരമിക്കല്‍ പ്രഖ്യാപിക്കാനിരിക്കേ, ഹോളണ്ടിന്റെ അടുത്ത ക്യാപ്റ്റനാവുക സ്നൈഡര്‍ ആയിരിക്കുമെന്നു കരുതപ്പെടുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ഒരാള്‍ കോച്ചിനുവേണ്ടി സംസാരിച്ചതുമൂലം തീരുമാനത്തിലെത്താന്‍ ഡച്ച് ഫുട്ബോള്‍ അസോസിയേഷനും വിഷമിക്കും.
കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍വരെ ടീമിനെ എത്തിച്ച അറുപതുകാരന് മാര്‍വിക്കിന് നാലുവര്‍ഷത്തെ കരാര്‍കൂടി ബാക്കിയുണ്ട്. 2014 ലോകകപ്പിനു ടീമിനെ ഒരുക്കാന്‍ ഏറ്റവും പറ്റിയയാള് മാര്‍വിക് ആണെന്നാണ് ഡച്ച് ഫുട്ബോള്‍ അസോസിയേഷന്റെയും നിലപാട്. എന്നാല്‍, ദേശീയ ടീം പരിശീലകനായി മാര്വിക്കിനെ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്ന പ്രചാരണം മാധ്യമങ്ങളില്‍ ശക്തമായതോടെയാണ് കളിയാരാധകര്ക്കിടയിലും കോച്ചിനെ മാറ്റണമെന്ന മുറവിളി ഉയര്‍ന്നത്.
ന്യൂഡല്‍ഹി • അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിനെ കാത്തിരിക്കുന്നത്...

