തിരുവനന്തപുരം• സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് അര്‍ഹമായ പരിഗണനയിലെ്ലന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യത്തരവേളയ്ക്ക് ശേഷം വിഷയം ഉന്നയിക്കാന്‍ സമയം അനുവദിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെവിഷയത്തില് സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ എംഎല്‍എ കോലിയക്കോട് കൃഷ്ണന് നായരാണ് സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് അര്‍ഹമായ സ്ഥാനം നല്കുന്നുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ ചുമതലയാണെന്നും സ്പീക്കര്‍ പറഞ്ഞു.
ജര്‍മന്‍ നിര്‍മാതാക്കളായ മെഴ്സീഡിസ് ബെന്‍സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാര്‍...

