മേടം: (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യതടസം, യാത്രാവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. സന്ധ്യ മുതല്‍ ഗുണദോഷസമ്മിശ്രം.
ഇടവം: (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യതടസം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു. സായാഹ്നം മുതല്‍ ഗുണദോഷസമ്മിശ്രം.
മിഥുനം: (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യവിജയം, സ്ഥാനലാഭം ഇവ ഉണ്ടാവാം. ആഗ്രഹങ്ങള്‍ നടക്കാം.
കര്‍ക്കടകം: (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. സന്ധ്യ മുതല്‍ കാര്യങ്ങള്‍ കുറേശെ ഭേദപ്പെടാം.
ചിങ്ങം: (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ ഉണ്ടാവാം. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകള്‍ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടാം.
കന്നി: (ഉത്രം അവസാന മുക്കാല്‍ഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യതടസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചിലവ് വര്‍ധനവ് ഇവ കാണുന്നു. സായാഹ്നം മുതല്‍ കാര്യങ്ങള്‍ കുറേശെ ഭേദപ്പെടാം.
തുലാം: (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
വൃശ്ചികം: (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്)കാര്യവിജയം, ധനയോഗം, തൊഴില്‍ലാഭം ഇവ ഉണ്ടാവാം.
ധനു: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. സന്ധ്യ മുതല്‍ കാര്യങ്ങള്‍ കുറേശെ മെച്ചപ്പെടാം.
മകരം: (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യതടസം, സ്വസ്ഥതക്കുറവ്, അപകടഭീതി ഇവ കാണുന്നു. സായാഹ്നം മുതല്‍ കാര്യങ്ങള്‍ കുറേശെ മെച്ചപ്പെടാം.
കുംഭം: (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)കാര്യവിജയം, സുഹൃദ്സമാഗമം ഇവ ഉണ്ടാവാം. യാത്രകള്‍ ഫലവത്താവാം.
മീനം: (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)കാര്യവിജയം, മത്സരവിജയം ഇവ കാണുന്നു. യാത്രകള്‍ ഫലവത്താവാം.
