ദൈവകണത്തില്‍ ദൈവമുണ്ടോ? ഹിഗ്സ് ബോസോണിനെ ദൈവകണം എന്നു വിശേഷിപ്പിക്കുന്നത് ഇൗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് പീറ്റര്‍ ഹിഗ്സ് തന്നെ എതിര്‍ക്കുന്നു എന്നതാണു രസകരം. ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ലിയോണ്‍ ലിഡര്‍മാന്‍, ഹിഗ്സ് ബോസോണിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു സൂചിപ്പിക്കവേ അതിനെ goddam (നാശം പിടിച്ച) particle എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇതു god particle ആയി. അതിനു വഴിയൊരുക്കിയത് എഡിറ്ററുടെ ഇടപെടല്‍. Goddam എന്ന അപ്രിയ വിശേഷണത്തെ എഡിറ്റര്‍ വെട്ടിയൊരുക്കി god particle ആക്കുകയായിരുന്നു. അതോടെ ദൈവകണം ജനിച്ചു.
തിരുവനന്തപുരം• കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്പോള്‍ തലസ്ഥാന നഗരിയിലെ...

