ഞങ്ങളുടെ ഫാക്ടറിയില്‍ ഇക്കഴിഞ്ഞ രണ്ട് മാസവും തൊഴിലാളികള്‍ക്ക് ഓവര്‍ ടൈം ജോലി ഉണ്ടായിരുന്നു. അവര്‍ക്ക് നല്കുന്ന ഓവര്‍ ടൈം വേതനത്തിന്മേല് ഇപിഎഫ് കോണ്ട്രിബ്യൂഷന് അടക്കേണ്ടതുണ്ടോ?
ഇപിഎഫ് നിയമത്തിലെ വകുപ്പ് 6 അനുസരിച്ച് അടിസ്ഥാന ശന്പളം, ക്ഷാമബത്ത, റീറ്റേയ്നിങ്ങ് അലവന്‍സ് എന്നീ ഇനങ്ങളിന്മേല്‍ മാത്രമേ കോണ്ട്രിബ്യൂഷന് അടയ്ക്കേണ്ടതുള്ളൂ. നിയമത്തില്‍ അടിസ്ഥാന ശന്പളം എന്ന പദത്തിന് നല്‍കിയിട്ടുള്ള നിര്‍വചനം അനുസരിച്ച് ഓവര്‍ടൈം അലവന്‍സ് അടിസ്ഥാന ശന്പളത്തിന്റെ പരിധിയില്‍ വരില്ല. അതിനാല്‍ ഓവര്‍ ടൈം അലവന്സിന്മേല് ഇപിഎഫ്. കോണ്ട്രിബ്യൂഷന് അടയ്ക്കേണ്ടതില്ല.
തിരുവനന്തപുരം• പൊതുസേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം മുഖ്യമന്ത്രി...
