തിയറ്റര്‍ ഉടമകള്‍ ഇന്നു സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടും. മള്‍ട്ടിപ്ളക്സുകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ല. വൈദ്യുതി, ഡീസല്‍ നിരക്കുകള്‍ വര്‍ധിച്ച സാഹചര്യ ത്തില്‍ മെയിന്റനന്‍സ് _ സര്‍വീസ് ചാര്‍ജ് കൂട്ടണമെന്നാണ് ആവശ്യം. മെയിന്റനന്‍സ് ചാര്‍ജ് അഞ്ചുരൂപയായി ഉയര്‍ത്തുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഫിലിം എക്സ്ബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള 360 സിനിമാ തിയറ്ററുകളാണ് പണിമുടക്കുന്നത്.
നിലവില്‍ മെയിന്റനന്‍സ് ചാര്‍ജായി ടിക്കറ്റൊന്നിന് രണ്ടു രൂപയാണ് തിയറ്ററുകള്‍ക്ക് ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക സിനിമകള്‍ക്ക് വിനോദനികുതി യില്‍ ഇളവുള്ളപ്പോള്‍ കേരളത്തില്‍ വന്‍തുക നികുതിയായി നല്‍കേണ്ടിവരുന്നതായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആരോപിച്ചു.
ഇത് അംഗീകരിച്ചിലെ്ലങ്കില് അടുത്ത മാസം 17 മുതല്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടുമെന്നു കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
തിരുവനന്തപുരം• കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരുന്നതു...

