ന്യൂഡല്‍ഹി• കാവേരി നദിയില്‍നിന്ന് നാളെ മുതല്‍ ഈ മാസം 20 വരെ പ്രതിദിനം 10,000 ക്യുസെക്സ് വീതം ജലം തമിഴ്നാടിനു നല്കാന് കര്‍ണാടക തീരുമാനിച്ചു.
ഒത്തുതീര്‍പ്പിന്റെ ശുഭസൂചന നല്കിയ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, കാവേരി നദീജലത്തര്‍ക്കം സംബന്ധിച്ചു സുപ്രീംകോടതിയില്‍ തമിഴ്നാട് നല്കിയ ഹര്‍ജിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ല.
രണ്ടു ടിഎംസി ജലം ആവശ്യപ്പെട്ടായിരുന്നു തമിഴ്നാട് ഹര്‍ജി നല്‍കിയത്. ജലത്തര്‍ക്കത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി അതോറിറ്റിക്ക് കണ്ടെത്താന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ ഡി.കെ. ജയിന്, മദന്‍ ലോക്കൂര്‍ എന്നിവരുടെ ബെഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതോറിറ്റി യോഗം എന്തെങ്കിലും കാരണവശാല്‍ നടന്നിലെ്ലങ്കില് കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാം. തമിഴ്നാട്, കര്‍ണാടക, കേരളം, പുതുചേ്ചരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന അതോറിറ്റിയുടെ യോഗം ഈ മാസം 19നാണ്.
ഈ മാസം മൂന്നിനു ഹര്‍ജി പരിഗണിച്ചപ്പോള്‍, കാവേരി അതോറിറ്റി യോഗത്തിനു ദിവസം നിശ്ചയിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ കോടതി വിമര്‍ശിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ഹാജരാകാതിരുന്നതിലും കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചു. ‘കേന്ദ്രത്തിനെതിരെ എന്തെങ്കിലും പരാമര്‍ശിച്ചാല്‍ അവര്‍ക്ക് ഇഷ്ടക്കേടുണ്ടാകും. എന്നാല്‍ കേന്ദ്രം ഹാജരായിട്ടില്ല_ കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം• പതിനെട്ടു വയസ്സു വരെയുള്ള മുഴുവന്‍ കുട്ടികളുടെയും സര്‍ക്കാര്‍...

